SignIn
Kerala Kaumudi Online
Tuesday, 09 June 2026 12.08 AM IST

ദൃശ്യം 3 ഏപ്രിൽ 2ന് എത്തില്ല, പുതിയ റിലീസ് തീയതി പുറത്തുവിട്ട് നിർമ്മാതാക്കൾ

READ ENGLISH VERSION
drisyam-3

മലയാളത്തിൽ ഈ വർഷം റീലീസ് ചെയ്യുന്നവയിൽ പ്രേക്ഷകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. വിഷു- ഈസ്റ്റർ റിലീസായി ഏപ്രിൽ രണ്ടിന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ചിത്രം ഏപ്രിൽ രണ്ടിന് റിലീസ് ചെയ്യില്ല എന്ന വിവരമാണ് പുറത്തുവരുന്നത്. നിർമ്മാതാക്കളായ ആശീർവാദ് സിനിമാസ് തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. പുതിയ പ്രഖ്യാപനം അനുസരിച്ച ചിത്രം മേയ് 21 ന് തിയേറ്ററുകളിൽ എത്തും.

മോഹൻലാലിന്റെ പിറന്നാൾ ദിനത്തിലാണ് ദൃശ്യം തിയേറ്ററുകളിലെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഭൂതകാലം ഒരിക്കലും നിശബ്ദമാവുന്നില്ല, അത് കാത്തിരിക്കുക മാത്രം ചെയ്യുന്നു എന്നാണ് പോസ്റ്ററിനൊപ്പം ആശീർവാദ് സിനിമാസ് പങ്കുവച്ചിരിക്കുന്നത്. റിലീസ് മാറ്റാനുള്ള കാരണം പക്ഷേ നിർമ്മാതാക്കൾ വ്യക്തമാക്കിയിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DRISYAM 3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY