SignIn
Kerala Kaumudi Online
Monday, 15 June 2026 7.01 PM IST

ഒറ്റ ചാർജിൽ 449 കിലോമീറ്റർ സഞ്ചരിക്കാം, ഇന്ത്യക്കാർക്ക് ഏറെ ഇഷ്‌ടപ്പെട്ട ഇവി, ചുരുങ്ങിയ സമയംകൊണ്ട് വിറ്റത് 65,000 യൂണിറ്റ്

ev-sale

ചുരുങ്ങിയ സമയം കൊണ്ട് രാജ്യത്തെ നഗര-ഗ്രാമ പ്രദേശങ്ങളിലാകെ സാന്നിദ്ധ്യമായ ക്രോസോവർ‌ യൂട്ടിലിറ്റി വാഹനം ആണ് എംജി വിൻഡ്‌സർ ഇവി. ജെഎസ്‌ഡബ്ളിയു എംജി പുറത്തിറക്കിയ ഈ ഇവി ഇപ്പോൾ ടാറ്റയുടെ നെക്‌സണടക്കം ഇവി സെഗ്‌മെന്റിലെ പല വാഹനങ്ങളോടും വലിയ മത്സരം കാഴ്‌ചവച്ചാണ് മുന്നേറുന്നത്. ഈ സിയുവിയുടെ ഡിസൈൻ മികവും ഗംഭീരമായ യാത്രാസുഖവുമാണ് വിൻഡ്‌സറിനെ ഇന്ത്യക്കാർക്ക് ഇഷ്‌ടപ്പെടാൻ കാരണമായത്. നോൺ മെട്രോ നഗരങ്ങളിലടക്കം വൻ വരവേൽപ്പാണ് വിൻഡ്‌സറിന് ലഭിച്ചിരിക്കുന്നത്. രാജ്യത്തെ മെട്രോ നഗരങ്ങളായ മുംബയ്, ഡൽഹി, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ ആകെ വിൽപ്പനയുടെ 30 ശതമാനം ആണ് നടന്നിട്ടുള്ളത്. അതേസമയം 70 ശതമാനം വിൽപനയും നടന്നത് ചെറു നഗരങ്ങളിലും പട്ടണങ്ങളിലുമാണ്. ജെഎസ്‌ഡബ്‌ളിയു‌ എംജി മോട്ടോർ ഇന്ത്യ അറിയിച്ചതനുസരിച്ച് ഇതുവരെ 65,000 യൂണിറ്റുകളുടെ വിൽപനയാണ് നടന്നത്.

ഇവി വാഹനത്തെക്കുറിച്ചുള്ള അറിവ് ജനങ്ങൾ‌ക്ക്‌ കൂടിയതും ചാർജിംഗ് സംവിധാനത്തിന്റെ വർദ്ധനവും പ്രവർത്തനചെലവിലെ കുറവും മെട്രോ നഗരങ്ങൾക്ക് പുറത്തുള്ള നഗരങ്ങളിലെ ജനങ്ങൾക്കുപോലും ഇലക്‌ട്രിക് വാഹനങ്ങളെ ഇഷ്‌ടപ്പെടാൻ സഹായിച്ചു. എയറോഗ്‌ളൈഡിംഗ് സ്റ്റൈലിംഗിലുള്ള വിൻഡ്‌സറിൽ മുന്നിലും പിന്നിലും കണക്‌ടഡ് എൽഇഡി ലൈറ്റ് ബാറുകളും മെക്കാനിക്കൽ പോപ്പ് ഔട്ട് സ്മാർട്ട് ഫ്‌ളസ് ഫിറ്റിംഗ് ഡോർ ഹാൻഡിലും പ്രത്യേക ഭംഗിതന്നെ നൽകുന്നു. 135 ഡിഗ്രി റിക്‌ളെയിനബിൾ പിൻ സീറ്റുകൾ,​വയർലെസ് ആപ്പിൾ കാർ‌പ്ളേ,​ ആൻഡ്രോയി‌ഡ് ഓട്ടോ,​ 15.6 ഇഞ്ച് ടച്ച് സ്‌ക്രീൻ,​ 9 സ്‌പീക്കർ ഇൻഫിനിറ്റി സൗണ്ട് സിസ്റ്റം,​ 256 കളർ ആംബിയന്റ് ലൈറ്റിംഗ്,​ വയർ‌ലെസ് ഫോൺ ചാർജർ എന്നിങ്ങനെ ഇന്റീരിയർ ഗംഭീരമാണ്.

38kwh ബാറ്ററിയാണ് വിൻഡ്‌സർ ഇവി സ്റ്റാൻ‌ഡേർഡ് പതിപ്പിലുള്ളത്. ഫുൾചാർജിൽ 332 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് നൽകും. പ്രോ വേരിയന്റിൽ 52.9kwh ബാറ്ററി പാക്കാണ് പ്രോ വേരിയന്റിലുള്ളത്. 449 കിലോമീറ്റർ ഒറ്റ ചാർജിംഗിൽ സഞ്ചരിക്കും. 60 kw DC ഫാസ്റ്റ് ചാർജിംഗ് സൗകര്യം ഈ രണ്ട് വേർഷനിലുമുണ്ട്. 50 മിനുട്ട് കൊണ്ട് 80 ശതമാനം വരെ റീചാർജ് ചെയ്യാം. 13.99 ലക്ഷം മുതൽ 18.49 ലക്ഷം രൂപവരെയാണ് വിൻഡ്‌സറിന്റെ ഷോറൂം വില.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AUTO, AUTONEWS, LIFESTYLE, EV SALE, 449 KM, CAR MARKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY