SignIn
Kerala Kaumudi Online
Friday, 12 June 2026 4.00 AM IST

പെരുമാറ്റച്ചട്ടം ലംഘിച്ചു;  സ്‌പീക്കർ  എ  എൻ  ഷംസീറിനെതിരെ  തിരഞ്ഞെടുപ്പ്  കമ്മിഷന്  പരാതി

READ ENGLISH VERSION
a-n-shamseer

തിരുവനന്തപുരം: നിയമസഭാ സ്‌പീക്കർ എ എൻ ഷംസീറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി. ചവറയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷിബു ബേബി ജോൺ ആണ് പരാതി നൽകിയത്. ചവറയിലെ എൽഡിഎഫ് സ്ഥാനാർത്ഥി സുജിത്ത് വിജയൻപിള്ളയ്ക്കുവേണ്ടി സ്‌പീക്കർ റോഡ് ഷോ നടത്തിയത് ചൂണ്ടിക്കാട്ടിയാണ് പരാതി.

സ്‌പീക്കർ നടത്തിയത് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നും തുടർന്നുള്ള പ്രചാരണ പരിപാടിയിൽ നിന്ന് സ്‌പീക്കറെ വിലക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കാണ് പരാതി നൽകിയിരിക്കുന്നത്.

അതേസമയം, ആർ.എസ്.പിയുടെ കരുത്തുറ്റ മണ്ണും ഇടതുകോട്ടയുമായ ചവറയിൽ ശക്തമായ പോരാട്ടത്തിനാണ് വഴിയൊരുങ്ങുന്നത്. 1977ൽ രൂപീകൃതമായ മണ്ഡലത്തിൽ ബേബി ജോണിലൂടെ തുടങ്ങിയ രാഷ്ട്രീയ ചരിത്രം നിർണായക ഘട്ടത്തിലാണ്. ​ 1977 മുതൽ 1996 വരെ ബേബി ജോൺ എന്ന അതികായൻ അടക്കിവാണ മണ്ഡലമാണ് ചവറ.

2001ൽ യു.ഡി.എഫ് പ്രതിനിധിയായി മത്സരിച്ച ഷിബു ബേബി ജോൺ വിജയിച്ചെങ്കിലും 2006ൽ എൻ.കെ. പ്രേമചന്ദ്രനിലൂടെ ഇടത് മുന്നണി മണ്ഡലം തിരിച്ചുപിടിച്ചു. തുടർന്നുള്ള വർഷങ്ങളിൽ ഷിബു ബേബി ജോണും എൻ.കെ. പ്രേമചന്ദ്രനും തമ്മിലുള്ള വാശിയേറിയ പോരാട്ടങ്ങൾക്കാണ് മണ്ഡലം സാക്ഷ്യം വഹിച്ചത്. 2016ൽ ആർ.എസ്.പി വിട്ടെത്തിയ എൻ. വിജയൻ പിള്ള എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച് കോട്ട പിടിച്ചെടുത്തത് വലിയ രാഷ്ട്രീയ ചലനമായി. വിജയൻ പിള്ളയുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം നടന്ന 2021ലെ തിരഞ്ഞെടുപ്പിൽ മകൻ ഡോ. സുജിത്ത് വിജയൻ പിള്ളയിലൂടെ ഇടത് മുന്നണി മണ്ഡലം നിലനിറുത്തി. മുൻ മന്ത്രി ഷിബു ബേബി ജോണിനെ 1,096 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SPEAKER A N SHAMSEER, ASSEMBLY ELECTIONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA