SignIn
Kerala Kaumudi Online
Tuesday, 03 November 2026 10.35 PM IST

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം: ഒരാൾ കൂടി അറസ്റ്റിൽ, ശ്രീനാദേവിയെ പ്രതിയാക്കുന്നതിൽ അന്വേഷണം വേണമെന്ന് പൊലീസ്

adoor-police-station-
അടൂർ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ

പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ അതിക്രമത്തിൽ ഒരാൾ അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് അടൂർ മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ പള്ളിക്കലാണ് അറസ്റ്റിലായത്. സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചതായുള്ള ആരോപണം ശക്തമായതിന് പിന്നാലെയാണ് നടപടി.

ജൂലായ് 11നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ അറസ്റ്റിലായ യൂട്യൂബർ രാജൻ ജോസഫിനെ അടൂർ പൊലീസ് സ്റ്റേഷനിൽ എത്തിക്കുന്നതിനിടെയാണ് അതിക്രമമുണ്ടായത്.

വിവരാവകാശ നിയമപ്രകാരം ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. രാജൻ ജോസഫിനെ പൊലീസ് വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഹനം തടയുന്നതും സംഘം ചേർന്ന് ആക്രമിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

പ്രവർത്തകരുടെ ആക്രമണത്തിൽ നിന്ന് രാജൻ ജോസഫിനെ രക്ഷിച്ച് പൊലീസ് സ്റ്റേഷനുള്ളിലേക്ക് വലിച്ചുകയറ്റിയെങ്കിലും ഇശ്രീനാദേവി കുഞ്ഞമ്മ പൊലീസ് സ്റ്റേഷനുള്ളിൽ കയറി ലോക്കപ്പിന് മുന്നിലെത്തുകയും ലോക്കപ്പിൽ കിടക്കുന്ന രാജൻ ജോസഫിനോട് രോഷത്തോടെ സംസാരിക്കുകയുമായിരുന്നു. സ്റ്റേഷന് പുറത്തെ പ്രതിഷേധം ഒഴിവാക്കാനാണ് ശ്രീനാദേവി കുഞ്ഞമ്മയെ പൊലീസിന്റെ അനുമതിയോടെ ലോക്കപ്പിന് സമീപം എത്തിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം.

സംഭവത്തിൽ കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെ കേസെടുത്തെങ്കിലും തുടർനടപടികൾ ഉണ്ടായിരുന്നില്ല. സ്റ്റേഷനിലെ സിസിടിവി ദൃശ്യം പൂർണമായി പുറത്തുവന്നതോടെയാണ് മറ്റു പ്രതികളെ അറസ്റ്റ് ചെയ്യാൻ തുടങ്ങിയത്. കേസിൽ മറ്റ് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെയും ഉടൻ അറസ്റ്റുചെയ്യുമെന്നാണ് വിവരം. ശ്രീനാദേവി കുഞ്ഞമ്മയെ പ്രതിയാക്കുന്നതിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് പൊലീസ് പറയുന്നത്.

English Summary

A Youth Congress leader, Jayakrishnan Pallikkal, was arrested for an attack on Adoor police station on July 11. The incident involved Youth Congress workers obstructing and attempting to attack YouTuber Rajan Joseph, arrested for insulting a Congress leader, as he was brought in. CCTV footage revealed the aggression, leading to this arrest and anticipated further action.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ADOOR POLICE STATION INCIDENT, ADOOR POLICE STATION ATTACK, SREENADEVI KUNJAMMA CASE, ADOOR POLICE STATION ARREST, YOUTH CONGRESS VIOLENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA