
മലയാള സിനിമാലോകവും പ്രേക്ഷകരും ഉറ്റുനോക്കുന്ന പേട്രിയറ്റ് ട്രെയിലർ പുറത്ത്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും വമ്പൻ ആക്ഷൻ രംഗങ്ങൾ ട്രെയിലറിലുണ്ട്. ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് ട്രെയിലർ. ഒരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ആയിരിക്കും ചിത്രമെന്നാണ് സൂചന.
മൂന്ന് മിനിട്ട് 32 സെക്കൻഡ് ദൈർഘ്യമുള്ളതാണ് ട്രെയിലർ. മേയ് ഒന്നിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. 17 വർഷത്തിനു ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പേട്രിയറ്റിനുണ്ട്. ഇന്ന് വൈകിട്ട് തൃശൂർ രാഗം തിയേറ്ററിൽ മമ്മൂട്ടിയും എറണാകുളം കവിത തിയേറ്ററിൽ മോഹൻലാലുമാണ് ട്രെയിലറിന്റെ പ്രീമിയർ ലോഞ്ച് നിർവഹിച്ചത്.
മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന പേട്രിയറ്റിൽ നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ദർശന രാജേന്ദ്രൻ, ഗ്രേസ് ആന്റണി, രേവതി, ഷെറിൻ ഷിഹാബ്, രാജീവ് മേനോൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളവതരിപ്പിക്കുന്നത്. മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തിയേറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും താരനിരയിലുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നീ ബാനറിൽ ആന്റോ ജോസഫ്, കെ .ജി അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |