SignIn
Kerala Kaumudi Online
Wednesday, 02 September 2026 3.55 PM IST

ബി.ജെ.പി നിർണായക ശക്തിയാവും: രാജീവ് ചന്ദ്രശേഖർ

rajeev

തിരുവനന്തപുരം: ഭരിക്കാനുള്ള ഭൂരിപക്ഷം സി.പി.എമ്മിനും കോൺഗ്രസിനും ലഭിക്കില്ലെന്നും ഈ തിരഞ്ഞെടുപ്പോടെ ബി.ജെ.പി സംസ്ഥാനത്ത് നിർണായക ശക്തിയായി മാറുമെന്നും സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ ജവഹർനഗർ എൽ.പി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ തിരഞ്ഞെടുപ്പിൽ ജനം വലിയ മാറ്റം സൃഷ്ടിക്കുമെന്ന് പൂർണ ആത്മവിശ്വാസമുണ്ടെന്നും കൂട്ടിച്ചേർത്തു. രാവിലെ 7.15ഓടെ ബൂത്തിലെത്തിയ അദ്ദേഹം മുക്കാൽ മണിക്കൂറോളം ക്യൂ നിന്നാണ് വോട്ട് രേഖപ്പെടുത്തിയത്. വട്ടിയൂർക്കാവിലെ എൻ.ഡി.എ സ്ഥാനാർത്ഥി ആർ.ശ്രീലേഖ, മുൻ കൗൺസിലർ മധുസൂദനൻ നായർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SDD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA