SignIn
Kerala Kaumudi Online
Sunday, 10 May 2026 8.38 AM IST

ചിരിക്കാത്ത അച്ഛൻ ...

Increase Font Size Decrease Font Size Print Page

vinod-

ചി​രി​പ്പി​ക്കു​ന്ന​ ​വി​നോ​ദ് ​കെ​ടാ​മം​ഗ​ലം​ ​പെ​ട്ടെ​ന്ന് ​ഗൗ​ര​വ​ക്കാ​ര​നാ​യി.​അ​തും​ ​അ​ച്ഛ​ൻ​ ​വേ​ഷ​ത്തി​ൽ.​ ​ര​ണ്ടു​ ​ആ​ൺ​മ​ക്ക​ളു​ടെ​ ​അ​ച്ഛ​ൻ.​ ​മ​ക്ക​ൾ​ ​വി​ദേ​ശ​ത്ത് ​ക​ഷ്ട​പ്പെ​ടു​മ്പോ​ൾ​ ​വീ​ട്ടി​ൽ​ ​ടി​ വി​ ​ക​ണ്ട് ​ജീ​വി​തം ​ആ​ഘോ​ഷി​ക്കു​ന്ന​ ​ജോ​യ് ​എ​ന്ന​ ​അ​ച്ഛ​ൻ​ ​ക​ഥാ​പാ​ത്രം​ ​'വാ​ഴ​ 2​"​ ​ക​ണ്ട​വ​രോ​ടൊ​പ്പം​ ​ഇ​റ​ങ്ങി​ ​പോ​യി. 26​ ​വ​ർ​ഷം​ ​നീ​ണ്ട​ ​അ​ഭി​ന​യ​യാ​ത്ര​യി​ൽ​ ​ല​ഭി​ച്ച​ ​ബോ​ണസാ​യി​ ​'വാ​ഴ​ 2​" ​മാ​റു​മ്പോ​ൾ​ ​നി​റ​ഞ്ഞ​ ​ആ​ഹ്ളാ​ദ​ത്തി​ൽ​ ​വി​നോ​ദ് ​സം​സാ​രി​ച്ചു.

പു​തി​യ​ ​ഓളം
എ​ത്ര​യോ​ ​സ്റ്റേ​ജ് ​പ്രോ​ഗ്രാ​മും​ ​ടിവി​ ​ഷോ​യും​ ​ചെ​യ്ത​തി​നൊ​പ്പം​ ​കു​റ​ച്ച് ​അ​ധി​കം​ ​സി​നി​മ​യു​ടെ​യും​ ​ഭാ​ഗ​മാ​കാ​ൻ​ ​ക​ഴി​ഞ്ഞെ​ങ്കി​ലും ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ ​ക​ഥാ​പാ​ത്ര​മാ​യി​ ​മാ​റാ​ൻ​ ​സാ​ധി​ച്ചി​ല്ല.​ ​എ​ന്നാ​ൽ​ ​'വാ​ഴ"​യി​ലെ​ ​അ​ച്ഛ​ൻ​ ​വേ​ഷം​ ​ജീ​വി​ത​ത്തി​ൽ​ ​വ​ഴി​ത്തി​രി​വാ​യി. ഇ​തു​വ​രെ​ ​കി​ട്ടാ​ത്ത​ ​അം​ഗീ​കാ​ര​വും​ ​തി​ള​ക്ക​വും​ ​കാ​ണാ​ൻ​ ​സാ​ധി​ച്ചു.​ ​ജീ​വി​ത​ത്തി​ന്റെ​ ​എ​ല്ലാ​ ​വി​കാ​ര​ങ്ങ​ളെ​യും​ ​ഉ​ൾ​ക്കൊ​ള്ളി​ക്കു​ന്ന​ ​വ​ലി​യൊ​രു​ ​ര​ച​നാ​ ​വൈ​ഭ​വം​ ​നി​റ​ഞ്ഞ​ ​ ​സി​നി​മ​യാ​ക്കി​ ​മാ​റ്റാ​ൻ​ ​തി​ര​ക്ക​ഥാ​കൃ​ത്ത് ​വി​പി​ൻ​ ​ദാ​സി​നും​ ​സം​വി​ധാ​യ​ക​ൻ​ ​സ​വി​ൻ​ ​സ​യ്ക്കും​ ​ക​ഴി​ഞ്ഞു.​ ​എ​ന്റെ​ ​ഇ​ൻ​സ്റ്ര​ഗ്രാ​മി​ലും​ ​ഫേ​സ്ബു​ക്കി​ലും​ ​വെ​റു​ക്ക​പ്പെ​ട്ട​ ​അ​ച്ഛ​ന് ​ക​മ​ന്റു​ക​ൾ​ ​വ​ന്നു.​ ​എ​ന്നാ​ൽ​ ​അ​തെ​ല്ലാം​ ​പോ​സി​റ്റീ​വാ​യി​ ​എ​ടു​ത്തു.​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​അ​ത്ര​യും​ ​വെ​റു​ക്ക​പ്പെ​ട​ണ​മെ​ങ്കി​ൽ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ർ​ ​ന​ല്ല​ ​രീ​തീ​യി​ൽ​ ​ഉ​ൾ​ക്കൊ​ണ്ടി​ട്ടു​ണ്ടെ​ന്ന് ​മ​ന​സി​ലാ​യി.​ ​കു​റ​ച്ച് ​ദി​വ​സം​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​മാ​റ്റി​പ​റ​ഞ്ഞ​ ​ക​മ​ന്റും​ ​വ​ന്നു.​ ​ദീ​ർ​ഘ​ ​വീ​ക്ഷ​ണ​മു​ള്ള​ ​അ​ച്ഛ​നാ​ണെ​ന്നും​ ​മ​ക്ക​ളെ​ ​സ്വ​യം​ ​പ​ര്യാ​പ്ത​മാ​ക്കി​ ​സം​ര​ക്ഷ​ണം​ ​കൊ​ടു​ത്തു എ​ന്നാ​യി​ ​ക​മ​ന്റ്.​ ​പ്രേ​ക്ഷ​ക​ർ​ ​എ​ന്റെ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​പ​ല​ ​രീ​തി​യി​ൽ​ ​വി​ല​യി​രു​ത്തി​ ​എ​ന്ന​തി​ൽ​ ​ഏ​റെ​ ​സ​ന്തോ​ഷ​മു​ണ്ട്. വ​ലി​യ​ ​ഊ​ർ​ജം​ ​ഈ​ ​ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ​ ​ല​ഭി​ച്ചു.​ ​അ​തി​നാ​ൽ​ ​ഭാ​വി​യി​ലും​ ​അ​ത് ​ന​ല്ലൊ​രു​ ​മാ​റ്രം​ ​ഉ​ണ്ടാ​ക്കു​മെ​ന്ന് ​പ്ര​തീ​ക്ഷി​ക്കു​ന്നു.

പെ​ട്ടെ​ന്ന് ഗൗ​ര​വ​ക്കാ​രൻ
മി​മി​ക്രി​യും​ ​കോ​മ​ഡി​ ​പ്രോ​ഗ്രാ​മും​ ​ചെ​യ്യു​ന്ന​ ​ആ​ളി​ൽ​ ​നി​ന്ന് ​ഗൗ​ര​വ​ ​ക​ഥാ​പാ​ത്ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ​ ​അ​ത് ​പ്രേ​ക്ഷ​ക​ർ​ക്കും​ ​വ​ലി​യ​ ​അ​ത്ഭു​ത​മാ​യി.​ ​അ​തി​ന് ​'വാ​ഴ​" ​ടീ​മി​ന് ​ന​ന്ദി​ ​പ​റ​യു​ന്നു.​ ​കോ​മ​ഡി​ ​ന​ട​നാ​യ​ ​എ​ന്നെ​ ​ഗൗ​ര​വ​ ​ക​ഥാ​പാ​ത്ര​മാ​യി​ ​അ​ഭി​ന​യി​പ്പി​ക്കാ​ൻ​ ​അ​വ​ർ​ ​ധൈ​ര്യം​ ​കാ​ണി​ച്ചു. 'വാ​ഴ​"യു​ടെ​ ​ആ​ദ്യ​ ​ഭാ​ഗ​ത്ത്സു​ഹൃ​ത്തു​ക്ക​ളാ​യ​ ​അ​സീ​സ് ​നെ​ടു​മ​ങ്ങാ​ട്,​കോ​ട്ട​യം​ ​ന​സീ​ർ​ക്ക,​നോ​ബി​ ​എ​ന്നി​വ​രാ​യി​രു​ന്നു അ​ച്ഛ​ൻ​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​പു​തി​യ​ ​ഒ​രു​ ​നാ​യ​ക​ന്റെ​ ​അ​ച്ഛ​ൻ​ ​എ​ന്നേ​ ​വി​ചാ​രി​ച്ചു​ള്ളു.​ ​പ​ക്ഷേ​ ​ഞാ​ൻ​ ​ചി​ന്തി​ച്ച​തി​ന​പ്പു​റം​ ​വ്യ​ത്യ​സ്ത​മാ​യാ​ണ് ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ർ​ ​എ​ഴു​തി​വ​ച്ച​തും​ ​അ​ഭി​ന​യി​പ്പി​ച്ച​തും.​ ​ലൊ​ക്കേ​ഷ​നി​ൽ ​ ​സ​വി​ൻ​ ​സ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​കു​റി​ച്ച് ​പ​റ​യു​മ്പോ​ഴാ​ണ് ​കൂ​ടു​ത​ൽ​ ​വ്യ​ക്ത​ത​ ​വ​രു​ന്ന​ത്.​ ​'വാ​ഴ"​യു​ടെ​ ​പി​ന്നാ​ലെ​ ​എ​ത്തി​യ​ ​'പ​ള്ളി​ച​ട്ട​മ്പി​"യി​ലും​ ​മു​ഴു​നീ​ള​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കാ​ൻ​ ​സാ​ധി​ച്ചു.


ഡ്യൂ​പ്പ​ല്ലാ​തെ​ ​വ​ന്നു
പ​ഠി​ക്കു​ന്ന​ ​സ​മ​യ​ത്ത് ​സം​സ്ഥാ​ന​ ​സ്കൂ​ൾ​ ​ക​ലോ​ത്സ​വ​ത്തി​ന് ​മി​മി​ക്രി​ക്കും​ ​ക​ഥാ​പ്ര​സം​ഗ​ത്തി​നും​ ​ഒ​ന്നാം​ ​സ്ഥാ​നം​ ​നേ​ടി.​ ​അ​തി​ന് ​ശേ​ഷം​ ​എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ക​ലോ​ത്സ​വ​ത്തി​നും.​ ​പി​ന്നീ​ട​ങ്ങോ​ട്ട് ​ക​ലാം​രം​ഗ​ത്ത് ​സ​ജീ​വ​മാ​യി.​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​രം​ഗ​ത്ത് ​മി​മി​ക്രി​യും​ ​ക​ഥാ​പ്ര​സം​ഗ​വും​ ​അ​വ​ത​രി​പ്പി​ച്ചു.​ ​പ​ല​ ​ട്രൂ​പ്പു​ക​ളി​ൽ​ ​മി​മി​ക്രി​ ​അ​വ​ത​രി​പ്പി​ക്കാ​ൻ​ ​ക​ഴി​ഞ്ഞു.​ ​അ​തി​ന് ​ശേ​ഷം​ ​'സി​നി​മാ​ല"​യി​ൽ​ ​എ​ത്തി.​ ​'സി​നി​മാ​ല"​യി​ൽ​ ​ഏ​ക​ദേ​ശം​ 10​ ​വ​ർ​ഷം​ ​പ്ര​വ​ർ​ത്തി​ച്ചു.​ ​പി​ന്നീ​ടാ​ണ് ​സി​നി​മ​യി​ലേ​ക്ക് ​എ​ത്തു​ന്ന​ത്.​ സി​നി​മാ​ന​ട​ന്മാ​രു​ടെ​ ​അ​പ​ര​ന്മാ​ർ​ ​നാ​യ​ക​ന്മാ​രാ​യി​ ​വേ​ഷ​മി​ട്ട​ ​'ഡ്യൂ​പ്പ് ​ഡ്യൂ​പ്പ് ​ഡ്യൂ​പ്പ് "​ആ​ണ് ​ആ​ദ്യ​ ​സി​നി​മ.​ ​ഡ്യൂ​പ്പ​ല്ലാ​തെ​ ​ഞാ​ൻ​ ​അ​ഭി​ന​യി​ച്ചു.​ ​'ക്രേ​സി​ ​ഗോ​പാ​ല​ൻ"​ ​സി​നി​മ​യി​ലൂ​ടെ​ ​ദി​ലീ​പേ​ട്ടൻബ്രേ​ക്ക് ​ത​ന്നു.​'പ​ള്ളി​ച​ട്ട​മ്പി​ "119​ ​-ാം​ ​സി​നി​മ​യാ​ണ്.​ ​ക​ലാ​കാ​ര​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​സ്റ്റേ​ജി​ലും​ ​സി​നി​മ​യി​ലും​ ​തി​ള​ങ്ങാ​ൻ​ ​സാ​ധി​ച്ചെ​ന്നാ​ണ് ​വി​ശ്വാ​സം.​ ​ക​ല​ ​ത​ന്നെ​യാ​ണ് ​അ​ന്നും​ ​ഇ​ന്നും​ ​ജീ​വി​തം.​ ​ക​ലാ​കാ​ര​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​നി​ര​വ​ധി​ ​പ്ര​തിസന്ധികൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും​ ​അ​തി​ൽ​ ​നി​ന്നെ​ല്ലാം​ ​ക​ര​ക​യ​റി​ ​വ​രാ​ൻ​ ​സാ​ധി​ച്ചി​ട്ടു​ണ്ട്.​ ​ഇ​ന്ന് ​'വാ​ഴ​"യി​ലൂ​ടെ​ ​സി​നി​മ​രം​ഗ​ത്ത് ​ഇ​തു​വ​രെ​ ​ഉ​ണ്ടാ​ക്കി​യ​തി​നേ​ക്കാ​ൾ​ ​ഒ​രു​ ​പു​തി​യ​ ​ഓ​ളം​ ​സൃ​ഷ്ടി​ക്കാ​ൻ​ ​ക​ഴി​ഞ്ഞെ​ന്നാ​ണ് ​വി​ശ്വാ​സം.​ നോർത്ത് ​പ​റ​വൂ​രി​ന​ടു​ത്ത് ​കെ​ടാ​മം​ഗ​ലം​ ​ആ​ണ് ​നാ​ട്.​ ​ഭാ​ര്യ​ ​ദ​യ​ . മ​ക്ക​ൾ​ ​ദേ​വി​ക​ ,​​​ ​കൃ​ഷ്ണ​ദേ​വ്.​ ​

TAGS: VAZHA2, VINOD KEDAMANGALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.