
സംസ്ഥാനത്ത് ഇത്തവണ എൽനിനോ ചതിച്ചതോടെ 28 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയതെന്ന് കേന്ദ്ര കാലാവസ്ഥാ വകപ്പിന്റ റിപ്പോർട്ട്. സംസ്ഥാനത്ത് ഈ വർഷം കാലവർഷം പരക്കെ ദുർബലമാണ്.കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ മാത്രമാണ് ശരാശരി മഴ ലഭിച്ചത്.സംസ്ഥാനത്തെ മറ്റു പത്തു ജില്ലകളിലും ശരാശരി മഴയെക്കാൾ കുറവാണ് ലഭിച്ചത്.ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട്ടിലും ഇടുക്കിയിലുമാണ്. ഈ മാസം അവസാനത്തോടേ കാലവർഷം മെച്ചപ്പെടാൻ സാധ്യയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പറയുന്നത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |