SignIn
Kerala Kaumudi Online
Thursday, 08 October 2026 8.45 AM IST

'ഞാൻ  വീമ്പ്  പറയുകയല്ല, ഒരു  പ്രസിഡന്റും  ഇത്രയും  യുദ്ധങ്ങൾ  അവസാനിപ്പിച്ചിട്ടുണ്ടാകില്ല'; സമാധാന നോബലിന് അർഹനാണെന്ന് ട്രംപ്

donald-trump-
ഡൊണാൾഡ് ട്രംപ്

വാഷിംഗ്‌ടൺ: താൻ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അർഹനാണെന്ന് വീണ്ടും അവകാശവാദമുന്നയിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ പുരസ്കാരം ലഭിക്കാനുള്ള സാദ്ധ്യതകളിൽ സംശയമുണ്ടെന്നും ട്രംപ് വൈറ്റ് ഹൗസിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ പ്രതികരിച്ചു. വെള്ളിയാഴ്ചയാണ് 2026ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം പ്രഖ്യാപിക്കുന്നത്.

'അവരുടെ തീരുമാനം എന്തായിരിക്കുമെന്ന് എനിക്ക് അറിയില്ല. കഴിഞ്ഞ തവണ പുരസ്കാരം ലഭിച്ച വ്യക്തിയിൽ നിന്ന് പരോക്ഷമായി അത് സ്വീകരിക്കാൻ കഴിഞ്ഞതിൽ ഞാൻ അതീവ സന്തുഷ്ടനാണ്. ചരിത്രത്തിൽ പ്രസിഡന്റ് ട്രംപിനെക്കാൾ കൂടുതൽ ഈ പുരസ്കാരത്തിന് അർഹതയുള്ള മറ്റാരുമില്ലെന്നാണ് അവർ അന്ന് പറഞ്ഞത്. ഞാൻ വീമ്പ് പറയുകയല്ല. വസ്തുതകൾ മാത്രമാണ് പറയുന്നത്. എട്ട് യുദ്ധങ്ങളാണ് ഞാൻ അവസാനിപ്പിച്ചത്. ഒരു പ്രസിഡന്റും ഇത്രയും യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടുണ്ടാകില്ല'- ട്രംപ് വ്യക്തമാക്കി.

അതേസമയം, എന്നാൽ പരിഹരിച്ചുവെന്ന് ട്രംപ് അവകാശപ്പെടുന്ന ചില സംഘർഷങ്ങളിലെ കക്ഷികൾ അദ്ദേഹത്തിന്റെ നയതന്ത്ര പങ്കാളിത്തത്തെ തള്ളിക്കളയുന്നുമുണ്ട്. കൂടാതെ കോംഗോയിലും കംബോഡിയ - തായ്‌ലൻഡ് അതിർത്തിയിലും വീണ്ടും സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെടുകയും ചെയ്തിട്ടുണ്ട്.

കംബോഡിയ, ഇസ്രയേൽ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലെ നേതാക്കൾ ട്രംപിനെ പുരസ്കാരത്തിനായി നാമനിർദേശം ചെയ്തതായി പറഞ്ഞിട്ടുണ്ടെങ്കിലും അതിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളില്ല. തിയഡോർ റൂസ്‌വെൽറ്റ് (1906), വുഡ്രൊ വിൽസൺ (1919), ജിമ്മി കാർട്ടർ (2002), ബറാക് ഒബാമ (2009) എന്നിവരാണ് സമാധാന നോബൽ നേടിയിട്ടുള്ള യുഎസ് പ്രസിഡന്റുമാർ.

English Summary

US President Donald Trump has once again claimed that he deserves the Nobel Peace Prize, while admitting that he is unsure whether he will receive it. Speaking to reporters at the White House, Trump said he had ended eight wars and argued that no president in history was more deserving of the award. T

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DONALD TRUMP, NOBEL PEACE PRIZE, TRUMP NOBEL NOMINATION, 2026 NOBEL PEACE PRIZE, US PRESIDENT TRUMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360