
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ഒരു പരാമർശം മതി, സാമൂഹിക മാധ്യമങ്ങളിൽ പുതിയൊരു 'രാഷ്ട്രീയ പാർട്ടി' പിറക്കാൻ എന്നതാണ് സൈബറിടത്തെ ഇപ്പോഴത്തെ സ്ഥിതി. യുവാക്കളെ അദ്ദേഹം പാറ്റകളോട് ഉപമിച്ചതിൽ നിന്നാണ് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) എന്ന കൂട്ടായ്മ ഉദയം ചെയ്തത്. ആക്ഷേപഹാസ്യ കൂട്ടായ്മയായി തുടങ്ങിയ സി.ജെ.പി പിന്നീട് ഒരു കേന്ദ്രമന്ത്രിയുടെ രാജിക്ക് വരെ ഹേതുവാകുകയും ഇപ്പോൾ ഡൽഹിയെ പ്രക്ഷുബ്ധമാക്കിയതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു. എല്ലാത്തിനും കാരണമായത് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ആ ഒറ്റ പരാമർശമാണ്. ഇപ്പോഴിതാ അതേ ചീഫ് ജസ്റ്റിസ് അതേ സുപ്രീം കോടതിയിൽ പറഞ്ഞ മറ്റൊരു പരാമർശത്തിൽ നിന്ന് വീണ്ടുമൊരു കൂട്ടായ്മ പിറന്നിരിക്കുക ആണ് മഖി ജനതാ പാർട്ടി അഥവാ എം.ജെ.പി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |