SignIn
Kerala Kaumudi Online
Sunday, 04 October 2026 11.32 PM IST

'ഉപഗ്രഹ ചിത്രങ്ങൾക്ക് കാണിക്കാൻ കഴിയാത്ത മറ്റൊന്നുണ്ട്",​ ഗാസയുടെ ഗൂഗിൾ എർത്ത് ദൃശ്യങ്ങൾ പങ്കുവച്ച് ആഞ്ജലീന ജോളി

angelina-jolie-
ആഞ്ജലീന ജോളി,​ ആഞ്ജലീന പങ്കുവച്ച ഗാസയുടെ ഗൂഗിൾ എർത്ത് ദൃശ്യങ്ങൾ

വാഷിംഗ്‌ടൺ: ഇസ്രയേലിന്റെ ആക്രമണത്തിൽ തകർ‌ന്ന ഗാസയുടെ ദുരവസ്ഥ വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പങ്കുവച്ച് ഹോളിവുഡ് നടിയും ജീവകാരുണ്യ പ്രവർത്തകയുമായ ആഞ്ജലീന ജോളി. ഗാസയിൽ സംഭവിച്ചത് എന്താണെന്ന് ഇപ്പോൾ ആർക്കും ഗൂഗിൾ എർത്ത് വഴി നേരിട്ട് കാണാം. ഗാസയിലെ നാശനഷ്ടത്തിന്റെ വ്യാപ്തി അസാധാരണമായ വ്യക്തതതയോടെ ഗൂഗിൾ എർത്ത് നമുക്ക് കാണിച്ചു തരുന്നു. എന്നാൽ ഉപഗ്രഹ ചിത്രങ്ങളിൽ കാണുന്നതിൽ എത്രയോ വലിയ ദുരിതവും നരകയാതനയുമാണ് അവിടെ ജീവിക്കുന്നവർ അനുഭവിക്കുന്നതെന്ന് ജോളി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കൊല്ലപ്പെട്ട കുടുംബങ്ങൾക്ക് എന്താണ് സംഭവിച്ചതെന്നും അതിജീവിച്ചവർ ഇന്ന് എങ്ങനെയാണ് ജീവിക്കുന്നതെന്നും അതിന് കാണിക്കാനാകില്ല എന്നും അവർ കൂട്ടിച്ചേർത്തു.

മുഴുവൻ പ്രദേശങ്ങളും അവശിഷ്ടങ്ങളായി മാറിയിരിക്കുന്നു. വീടുകൾ, സ്‌കൂളുകൾ, സർവകലാശാലകൾ, ആശുപത്രികൾ, റോഡുകൾ, കുടിവെള്ലം,​ ‌‌‌‌ഡ്രെയിനേജ് സംവിധാനങ്ങൾ തുടങ്ങി ജനങ്ങളുടെ നിലനിൽപ്പിന് അനിവാര്യമായ അടിസ്ഥാന സൗകര്യങ്ങൾ തകരുകയോ പൂർണമായും നശിക്കുകയോ ചെയ്തു. യുഎൻ സാറ്റലൈറ്റ് വിശകലനമനുസരിച്ച്, 2026 ജൂൺ 16 വരെ ഗാസയിലെ 82 ശതമാനം കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കേടുപാടുകൾ സംഭവിച്ച കെട്ടിടങ്ങളിൽ ഏകദേശം മൂന്നിൽ രണ്ടും പൂർണമായും നശിച്ചതായാണ് വിലയിരുത്തൽ.

ശീതകാലം അടുക്കുമ്പോൾ, ഗാസയിലെ 19.8 ലക്ഷം പേർ — ജനസംഖ്യയുടെ 94 ശതമാനം — അടിയന്തര താമസസൗകര്യവും അവശ്യവസ്തുക്കളും ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ്. സഹായസാധനങ്ങൾക്കും താമസസൗകര്യങ്ങൾക്കുള്ള സാമഗ്രികൾക്കും ഇപ്പോഴും നിയന്ത്രണങ്ങളും കാലതാമസങ്ങളും നേരിടേണ്ടിവരുന്നുവെന്നും ആഞ്ജലീന ചൂണ്ടിക്കാണിക്കുന്നു.

ശീതകാലത്തിന് മുമ്പ് ജനങ്ങൾക്ക് സുരക്ഷിതമായ താമസസൗകര്യം ആവശ്യമാണ്. ആവശ്യമായ തോതിൽ മാനുഷിക സഹായം സാധാരണക്കാർക്ക് എത്തണം. ആശുപത്രികൾക്ക് ആവശ്യമായ മെഡിക്കൽ സാമഗ്രികൾ ലഭിക്കണം. വീടുകളും സ്‌കൂളുകളും ആശുപത്രികളും സമൂഹങ്ങളും പുനർനിർമിക്കാൻ സാധാരണക്കാർക്ക് കഴിയുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുകയും വേണം.

നാശം എല്ലാവർക്കും കാണാം. ആവശ്യങ്ങൾ വ്യക്തമാണ്. ഇനി അവ നിറവേറ്റപ്പെടുമോ എന്നതാണ് നിർണായകമെന്നും ആഞ്ജലിന പറയുന്നു.

View this post on Instagram

A post shared by Angelina Jolie (@angelinajolie)


English Summary

Hollywood actress Angelina Jolie shared Google Earth satellite images revealing the extensive destruction in Gaza following Israeli attacks. UN analysis shows 82% of buildings are damaged as of June 16, 2026, with two-thirds completely destroyed. Jolie highlighted that 1.98 million people, 94% of the population, urgently need shelter and supplies, as aid faces significant restrictions and delays.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GAZA, ANGELINA JOLIE, ISRAEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360