SignIn
Kerala Kaumudi Online
Thursday, 09 April 2020 4.20 AM IST

'ഞാൻ ഇതുവരെ ഒന്നും പങ്കുവയ്‌ക്കാതിരുന്നത് ഇതുകൊണ്ടാണ്', യാഥാർത്ഥ്യം വെളിപ്പെടുത്തി വാവയുടെ ഫേസ്ബുക്ക് പോസ്‌റ്റെത്തി

vava-suresh

പാമ്പുകടിയേറ്റതുമായി ബന്ധപ്പെട്ട് തനിക്കെതിരെ പ്രചരിക്കുന്ന അസത്യങ്ങൾക്ക് അവസാനം കുറിച്ച് വാവ സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പെത്തി. ഒരുപാട് ഫേക്ക് ന്യൂസ് വരുന്നത് കൊണ്ടാണ് ഇപ്പോൾ ഈ പോസ്റ്റ് ഇടുന്നതെന്നും, സോഷ്യൽ മീഡിയയിലും നവമാദ്ധ്യമങ്ങളിൽ കൂടി വരുന്ന തെറ്റിദ്ധാരണ ആയ വാർത്തകൾക്കു പിന്നിൽ ആരും പോകാതിരിക്കണമെന്നും പേടിക്കേണ്ടതായി ഒന്നും തന്നെ ഇല്ലെന്നും വാവ തന്റെ ഫേസ്ബുക്കിൽ കുറച്ചു.

ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'നമസ്കാരം...🙏
13/02/2020 പത്തനാപുരത്തിനു അടുത്ത് വെച്ച് അണലി അതിഥിയെ പിടികൂടി പുറത്ത് എടുക്കുന്ന 10.30am സമയത്തു അപ്രതീക്ഷിതമായ കടി കിട്ടുകയും തുടർന്ന് 1.30 നു തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആരോഗ്യനില വഷളായതുകൊണ്ട് ഹോസ്പിറ്റലിൽ വെച്ച് തുടർചികിത്സാ പരമായി MDICUൽ പ്രേവേശിപ്പിക്കുകയും ചെയ്തു.


ഒരുപാട് fake ന്യൂസ് വരുന്നത് കൊണ്ടാണ് ഇപ്പോൾ ഈ പോസ്റ്റ് ഇടുന്നത്. സോഷ്യൽ മീഡിയയിലും നവമാധ്യമങ്ങളിൽ കൂടി വരുന്ന തെറ്റിദ്ധാരണ ആയ വാർത്തകൾക്കു പിന്നിൽ ആരും പോകാതിരിക്കുക.. പേടിക്കേണ്ടതായി ഒന്നും തന്നെ ഇല്ല. ആരോഗ്യ നിലയിൽ പുരോഗതി ഉള്ളതിനാൽ ഉടൻ തന്നെ ward-ലേക്ക് മാറ്റും. MDICU-യിൽ ആയതുകൊണ്ട് ആണ് ഞാൻ ഇതുവരെ ഒന്നും പങ്കുവെക്കാതെ ഇരുന്നത്. ward-ലേക്ക് വന്നതിനു ശേഷം എന്റെ ആരോഗ്യ പുരോഗതികൾ ഈ പേജിലൂടെ update ചെയ്യുന്നതാണ്.മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ സൂപ്രണ്ട് സാറിനും ഹോസ്പിറ്റലിൽ ജീവനക്കാർക്കും, എന്നെ സ്നേഹിക്കുന്ന എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ സഹോദരി സഹോദരന്മാർക്കും ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു. ❤സ്നേഹപൂർവ്വം❤ വാവ സുരേഷ്'

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VAVA SURESH, FACEBOOK POST, VAVA SURESH LATEST
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.