SignIn
Kerala Kaumudi Online
Monday, 21 September 2026 9.47 AM IST

ഐ.എം വിജയനെ പദ്മശ്രീ പുരസ്‌കാരത്തിന് ശുപാർശ ചെയ്തു

im-vijayan-

തിരുവനന്തപുരം: ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐ .എം. വിജയനെ പദ്മശ്രീ പുരസ്‌കാരത്തിനായി ആൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ ശുപാർശ ചെയ്തു. എ.ഐ.എഫ്.എഫ് ജനറൽ സെക്രട്ടറി കുശാൽ ദാസ് ആണ് ഐ.എം വിജയനെ പദ്മശ്രീയ്ക്കായി എ ഐ എഫ് എഫ് ശുപാർശ ചെയ്തകാര്യം ഔദ്യോഗികമായി അറിയിച്ചത്.

2003ൽ അർജുന അവാർഡ് ജേതാവാണ് വിജയൻ. ഇന്ത്യൻ ഫുട്‌ബോളിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ശുപാർശ. ഇന്ത്യൻ ദേശീയ ടീമിനായി 79 മത്സരങ്ങൾ കളിച്ചിട്ടുള്ള ഐ. എം വിജയൻ 40 ഗോളുകൾ ഇന്ത്യക്കായി നേടിയിട്ടുണ്ട്. 2000 മുതൽ 2004 വരെ ഇന്ത്യയുടെ ക്യാപ്ടനുമായിരുന്നു. മൂന്ന് തവണ ഇന്ത്യയുടെ മികച്ച താരമായിരുന്നു..

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, IM VIJAYAN, NAME, FOR, PADMA SHRI, AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360