SignIn
Kerala Kaumudi Online
Friday, 25 September 2020 3.54 AM IST

കുടുംബത്തിലേക്ക്   പുതിയ   അതിഥിയെ  വരവേൽക്കാനൊരുങ്ങി  താരദമ്പതികളായ  കരീനാ കപൂറും  സെയിഫ്   അലി   ഖാനും

pic

ബോളിവുഡിലെ താരദമ്പതികളായ കരീനാ കപൂറും സെയ്ഫ് അലി ഖാനും തങ്ങളുടെ കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി കൂടിയെത്തുന്ന സന്തോഷത്തിലാണ്. തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി കരീനാ കപൂറും സെയ്ഫ് അലി ഖാനും അറിയിച്ചു. ഇത് സംബന്ധിച്ച് ചില അഭ്യൂഹങ്ങൾ നേരത്തെ തന്നെ വന്നിരുന്നു.

വിവരം സത്യമാണോയെന്ന് അറിയില്ലെന്നും അങ്ങനെയെങ്കിൽ ഏറെ സന്തുഷ്ടവാനാണെന്നും കരീനയുടെ പിതാവായ രൺ‌ധീർ കപൂർ അന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ഒന്നും തന്നെ കരീന തന്നോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2018 ൽ കരീന പറഞ്ഞിരുന്നത് രണ്ടാമത് ഒരു കുട്ടിക്കായി രണ്ടുവർഷം കൂടി കാത്തിരിക്കണമെന്നാണ്.2019 ൽ മുംബയ് മിററിന് നൽകിയ അഭിമുഖത്തിൽ രണ്ടാമത് ഒരു കുട്ടിയെ പറ്റി ചിന്തിക്കുന്നില്ലെന്ന് കരീന വ്യക്തമാക്കിയിരുന്നു. അമീർ ഖാൻ ചിത്രമായ ലാൽ സിംഗ് ചദ്ദയാണ് കരീനയുടെ അടുത്ത ചിത്രം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CINEMA, KAREENA KAPOOR
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.