SignIn
Kerala Kaumudi Online
Sunday, 11 October 2026 7.33 AM IST

നെഞ്ചു വേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്വ‌പ്‌നയെ കാണാൻ മന്ത്രിയെത്തി; ഗുരുതര ആരോപണവുമായി കോൺഗ്രസ് എം എൽ എ

swapna-suresh

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ മന്ത്രി എ.സി മൊയ്‌തീൻ സന്ദർശിച്ചുവെന്ന ഗുരുതര ആരോപണവുമായി അനിൽ അക്കരെ എം.എൽ.എ. സ്വപ്‌നയുടെ മൊഴികളെ സ്വാധീനിക്കാനായിരുന്നു സന്ദർശനമെന്നും അനിൽ അക്കര ആരോപിച്ചു. സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്നും തൃശൂർ ജില്ലാ കളക്ടർക്കും മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനും പങ്കുണ്ടെന്നും എം.എൽ.എ ആരോപിച്ചു.

സ്ഥലം എം.എൽ.എ ആയ താനും യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാനും ആലത്തൂർ എം.പി രമ്യാ ഹരിദാസും ഉൾപ്പടെയുള്ള പ്രദേശത്തെ ജന പ്രതിനിധികൾ മെഡിക്കൽ കോളേജിലെ വളരെ പ്രധാനപ്പെട്ട ഒരു ചടങ്ങിൽ പങ്കെടുത്ത് വൈകുന്നേരം ആണ് തിരിച്ചു പോന്നത്. അതിന് ശേഷം മെഡിക്കൽ കോളേജിലെ സൂപ്രണ്ടും പ്രിൻസിപ്പലുമായി മറ്റു ചില കാര്യങ്ങളുമായി ബന്ധപ്പെട്ട് സന്ദർശിച്ചിരുന്നു. അപ്പോഴൊന്നും ഇല്ലാത്ത വിവരമാണ് എട്ടുമണിയോട് കൂടി ലഭിക്കുന്നത്. പിറ്റേ ദിവസം 12 മണിയോട് കൂടി എ.സി മൊയ്തീൻ മെഡിക്കൽ കോളേജിലെ ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് ചർച്ചയ്ക്ക് വരുന്നുണ്ട്. അവിടെ സഹകരണ വകുപ്പിന്റെ വലിയൊരു പദ്ധതി എ.സി മൊയ്തീൻ ഉദ്ഘാടനം ചെയ്യാൻ പോകുകയാണെന്നുമുള്ള വിവരമാണ് ലഭിക്കുന്നത്.

തങ്ങളെയെല്ലാം ഒഴിവാക്കി ആ പദ്ധതി രഹസ്യമാക്കി നടപ്പിലാക്കിയത് എന്തിനാണെന്ന് മൊയ്‌തീൻ വ്യക്തമാക്കണം. അന്നു വന്ന പ്രിൻസിപ്പളും ജില്ലാ കളക്ടറും എ.സി മൊയ്തീനും ചേർന്നാണ് സ്വപ്‌ന സുരേഷുമായി ചേർന്നുളള കാര്യങ്ങൾ ചർച്ച ചെയ്‌തത്. കൂടിക്കാഴ്ചക്കുള്ള അവസരം ഒരുക്കിയതും ഇവർ ചേർന്നാണ്. സ്ഥലം എം.എൽ.എയെയും എം.പിയെയും ഒഴിവാക്കി, വാർഡ് മെമ്പർമാരെ ഒക്കെ ഒഴിവാക്കിയാണ് എ.സി മൊയ്തീൻ പരിപാടിയിൽ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.


ഒരു അസുഖവുമില്ലാതെ റമീസും മെഡിക്കൽ കോളേജിൽ അഡ്മിറ്റായി. ഇത് മൊഴികൾ തിരുത്താനാണ്. എ.സി മൊയ്തീനെ എൻ.ഐ.എ നിരീക്ഷണത്തിലാക്കണം. ഫോൺ രേഖകൾ പരിശോധിക്കണം. സ്വപ്‌നയും റമീസും കിടക്കുന്ന വാർഡുകളിൽ സി.സി.ടി.വി സ്ഥാപിക്കണമെന്നും ഈ വാ‌ർഡുകളിൽ എൻ.ഐ.എ നിരീക്ഷണം നടത്തണമെന്നും അനിൽ അക്കര ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SWAPNA SURESH, SWAPNA SURESH HOSPITAL, A C MOYTHEEN, ANIL AKKARA, THRISSUR MEDICAL COLLEGE, NIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA