SignIn
Kerala Kaumudi Online
Sunday, 27 September 2020 10.12 AM IST

യെസ്  ബാങ്കിൽ പണം  നിക്ഷേപിച്ചത്  മാനദണ്ഡങ്ങൾ  പാലിച്ച്, വിശദീകരണവുമായി കിഫ്ബി

kifbi

തിരുവനന്തപുരം: യെസ് ബാങ്കിൽ നിക്ഷേപം നടത്തിയ സംഭവത്തിൽ വിശദീകരണവുമായി കിഫ്ബി. പണം നിക്ഷേപിച്ചത് മാനദണ്ഡങ്ങൾ പാലിച്ച്. കിഫ്ബിക്കെതിരെ ഇ.ഡി. ഒരു തരത്തിലുളള അന്വേഷണവും ആരംഭിച്ചിട്ടില്ല. ഏതു അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും കിഫ്ബി സി.ഇ.ഒ ഡോ.കെ.എം.എബ്രഹാം പറഞ്ഞു. ടെൻണ്ടർ വിളിച്ചാണ് ബാങ്കുകളിൽ നിന്ന് നിരക്ക് ക്ഷണിച്ചത്. യെസ് ബാങ്കിന്റെ റേറ്റിംഗ് ഇടഞ്ഞപ്പോൾ ഇടപാടുകൾ അവസാനിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സർക്കാരിന്റെ കീഴിലെ കിഫ്ബിക്കെതിരെ ഇ.ഡി അന്വേഷണം നടത്തുമെന്ന് പാർലമെന്റിൽ കേന്ദ്ര സർക്കാർ വ്യക്തിമാക്കിയതിന് പിന്നാലെയാണ് വിശദീകരണവുമായി കിഫ്ബി സി.ഇ.ഒ രംഗത്തെത്തിയത്. യെസ് ബാങ്കിൽ കിഫ്ബി നിക്ഷേപിച്ച 250 കോടി രൂപയുമായി ബന്ധപ്പെട്ട കേസിലാണ് കേന്ദ്ര ഏജൻസി അന്വേഷണം ആരംഭിച്ചിട്ടുളളത്.കിഫ്ബിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടക്കുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായി ധനകാര്യ വകുപ്പ് സഹമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA, KIFBI
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.