SignIn
Kerala Kaumudi Online
Tuesday, 22 September 2026 10.18 PM IST

ശാരീരിക അവശതകളും പ്രയാസങ്ങളുമുണ്ടെന്ന് സ്വപ്‌ന; ജാമ്യാപേക്ഷ എൻ ഐ എ കോടതി തളളി

swapna-suresh

കൊച്ചി: ജാമ്യം നൽകണമെന്ന സ്വർണക്കടത്ത് പ്രതി സ്വപ്‌ന സുരേഷിന്റെ ആവശ്യം എൻ.ഐ.എ കോടതി തളളി. തനിക്ക് ശാരീരിക അവശതകളുണ്ടെന്നും, പ്രയാസങ്ങളുണ്ടെന്നും, അതിനാൽ ജാമ്യം തരണമെന്നായിരുന്നു സ്വപ്‌നയുടെ ആവശ്യം. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് സ്വപ്ന സുരേഷ് ഉൾപ്പടെയുള്ള 12 പ്രതികളെ കോടതിയിൽ ഹാജരാക്കിയത്.

ജാമ്യാപേക്ഷ തള്ളിയ കോടതി, സ്വപ്നയ്ക്ക് ബന്ധുക്കളെ കാണാനുളള അനുമതി നൽകാൻ ജയിലധികൃതരോട് നിർദേശിച്ചു. എൻ.ഐ.എ കസ്റ്റഡിയിൽ ഉളള നാല് പ്രതികളെയും അടുത്ത മാസം പത്ത് വരെ റിമാൻഡ് ചെയ്തിട്ടുണ്ട്. സന്ദീപ് നായർ, മുഹമ്മദ്‌ അൻവർ, ഷമീം, മുഹമ്മദ്‌ അലി, എന്നിവരെ ആണ് റിമാൻഡ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, SWAPNA SURESH, NIA, NIA COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY