കൽപ്പറ്റ: പ്രമുഖ അഭിഭാഷകൻ കോലത്ത് വലിയവീട്ടിൽ വി.എ.മത്തായി (88) നിര്യാതനായി. വയനാട് ജില്ലയുടെ രൂപീകരണത്തിനു മുൻനിരയിൽ പ്രവർത്തിച്ച ഇദ്ദേഹം ആസ്ഥാനം കൽപ്പറ്റയിൽ സ്ഥാപിച്ചുകിട്ടാൻ ജില്ലാ ആസ്ഥാന സമിതി കൺവീനർ എന്ന നിലയിലും പ്രവർത്തിച്ചു. 1979 -1984 കാലയളവിൽ കൽപ്പറ്റ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കൽപ്പറ്റ ബാർ അസോസിയേഷന്റെ ആദ്യ സെക്രട്ടറിയാണ്. ഒൻപത് തവണ പ്രസിഡന്റുമായിരുന്നു.
ഭാര്യ: മണ്ണൂർ വിളവിനായി കുടുംബാംഗം ചെല്ലമ്മ മത്തായി (റിട്ട. ഹൈസ്‌കൂൾ അദ്ധ്യാപിക, ഗൈഡ്‌സ് മുൻ ജില്ലാ കമ്മിഷണർ). മക്കൾ: മിനി മത്തായി (ജി.എച്ച്.എസ്.എസ്, ബീനാച്ചി), ദീപ മത്തായി, സിനി സൂസൻ മത്തായി (ജി.എച്ച്. എസ്.എസ്, ആനപ്പാറ), അഡ്വ.പ്രഭ മത്തായി, അഡ്വ.ശുഭ മത്തായി, ലല്ലു റേച്ചൽ മത്തായി. മരുമക്കൾ: അഡ്വ.കെ.യു. ബേബി, അഡ്വ.ലാൽജി പി. തോമസ് (ഹൈക്കോടതി), ജസ്റ്റിൻ കെ. ജോൺ (പോർച്ചുഗൽ ഗ്രൂപ്പ്), അഡ്വ.അജി മാത്യു, മനോജ് മാത്യു (ഇൻഫോ പാർക്ക്), ആഷ്‌ലി മാത്യൂസ് (ആക്‌സെഞ്ചർ, ബംഗളൂരു).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |