തീവണ്ടിയുടെ തെലുങ്ക് റീമേക്കിന് സംഗീതം ഒരുക്കി കൈലാസ് മേനോൻ. കൈലാസിന്റെ തെലുങ്ക് പ്രവേശം കൂടിയാണിത്. കൈലാസ് മേനോന്റെ സംഗീത ജീവിതത്തിൽ വഴിത്തിരിവായ സിനിമയാണ് ടൊവിനോ തോമസ് നായകനായി എത്തിയ തീവണ്ടി. ആ ചിത്രത്തിലെ ജീവാംശമായ് താനേയിൽ എന്ന ഗാനത്തിൽ തുടങ്ങുന്നതാണ് ഹിറ്റ് യാത്ര. എടക്കാട് ബറ്റാലിയനിലെ നീ ഹിമ മഴയായും കടന്ന് ഇപ്പോൾ മെമ്പർ രമേശൻ 9-ാം വാർഡിലെ 'അലരേ" എന്ന ഗാനവും ഹിറ്റ് ചാർട്ടിൽ നിൽക്കുന്നു. യുവ സംഗീത സംവിധായകരിൽ ശ്രദ്ധേയനായ കൈലാസ് മേനോൻ സിബി മലയിൽ സംവിധാനം ചെയ്യുന്ന കൊത്താണ് സംഗീത ഒരുക്കിയ പുതിയ ചിത്രം. നവാഗതനായ വിഷ്‌ണു ജി. രാഘവ് സംവിധാനം ചെയ്യുന്ന വാശി, സൗബിൻ നായകനാവുന്ന കള്ളൻ ഡിസൂസ എന്നിവയാണ് പുതിയ സിനിമകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |