SignIn
Kerala Kaumudi Online
Monday, 05 October 2026 2.10 PM IST

'പ്രണയം രഹസ്യമാക്കിയതിന് പിന്നിൽ..': കാരണം വെളിപ്പെടുത്തി രശ്മികയും വിജയ് ദേവരകൊണ്ടയും

rashmika-nad-vijay
രശ്മിക മന്ദാന,​ വിജയ് ദേവരകൊണ്ട

നിരവധി ആരാധകരുള്ള താര ജോഡിയാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. വ‌ർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. നേരത്തെ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ വന്നിരുന്നെങ്കിലും ഇരുവരും ഇത് പരസ്യമായി തുറന്നുസമ്മതിച്ചിരുന്നില്ല.

ഇപ്പോഴിതാ തങ്ങളുടെ പ്രണയം രഹസ്യമായിവച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരങ്ങൾ. പുതിയ ചിത്രമായ രണബലിയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് രശ്മികയും വിജയ്‌യും മനസ് തുറന്നത്. പിടിക്കപ്പെടാൻ ഇത് ഒളിച്ചുകളിയല്ലെന്നും ഇക്കാര്യത്തിൽ എന്തെങ്കിലും പറയേണ്ടതുണ്ടെന്ന് തനിക്ക് തോന്നിയിരുന്നില്ലെന്നും വിജയ് ദേവരക്കൊണ്ട പറഞ്ഞു.

എട്ട് വർഷമായി രശ്മികയെ അറിയാം. ആദ്യം സഹതാരമായിരുന്നു. പിന്നെ സുഹൃത്തായി. പതിയെ പ്രണയത്തിലേയ്ക്ക് കടന്നു. അതിന് ശേഷം ഇപ്പോൾ തന്റെ ഭാര്യയായെന്നും വിജയ് പറഞ്ഞു. അതേസമയം, തങ്ങളുടെ ബന്ധം ഒരു എന്റർടെയ്ൻമെന്റിന് വേണ്ടിയുള്ളതായിരുന്നില്ലെന്ന് രശ്മിക വ്യക്തമാക്കി. തങ്ങളുടെ ബന്ധം തങ്ങളുടേത് മാത്രമാണ്. മറച്ചുവക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ പുറത്തുള്ളവരോട് പറയണമെന്നില്ലെന്നും രശ്മിക പ്രതികരിച്ചു.

English Summary

Popular star couple Rashmika Mandanna and Vijay Deverakonda, who married in February after years of courtship, have revealed why they kept their relationship private. During promotions for their new film 'Ranabali', Vijay stated he didn't feel the need to publicize it. Rashmika emphasized their relationship was personal and not for public entertainment, choosing to keep private matters to themselves.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RASHMIKA MANDANNA, VIJAY DEVERAKONDA, RELATIONSHIP, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY