SignIn
Kerala Kaumudi Online
Monday, 05 October 2026 1.07 PM IST

ജന്മദിനാഘോഷത്തിനിടെ നടിയുടെ കവിളിൽ  പിടിച്ച്  വലിച്ച്  ആരാധകർ; പിന്നാലെ വിമർശനം

rachita
രചിത റാമിന്റെ കവിളിൽ ആരാധകർപിടിക്കുന്ന വീഡിയോയിൽ നിന്ന്

ബംഗളൂരുവിലെ വീടിന് മുന്നിൽ നടന്ന ജന്മദിനാഘോഷത്തിനിടെ കന്നഡ നടി രചിത റാമിന്റെ കവിളിൽ പിടിച്ച് വലിച്ച് ആരാധകർ. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ വലിയ വിമർശനമാണ് ഉയരുന്നത്. 35-ാം ജന്മദിനത്തോടനുബന്ധിച്ച് ആശംസകൾ അറിയിക്കാനായി വീടിന് മുന്നിൽ തടിച്ചുകൂടിയ ആരാധകരെ കാണാൻ രചിത എത്തിയിരുന്നു.

ആരാധകർക്കൊപ്പം സന്തോഷത്തോടെ ചിത്രങ്ങൾക്ക് പോസ് ചെയ്തു. ഇതിനിടെ സെൽഫിയെടുത്ത ശേഷം രണ്ട് യുവാക്കൾ നടിയുടെ കവിളിൽ പിടിച്ചുവലിക്കുന്നത് കാണാം. സംഭവത്തിൽ രചിത പെട്ടെന്ന് ഞെട്ടുന്നതും അടുത്തുള്ള അംഗരക്ഷകർ യുവാക്കളെ പിടിച്ചുമാറ്റുന്നതും വീഡിയോയിൽ ഉണ്ട്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ആരാധകരുടെ പെരുമാറ്റത്തെച്ചൊല്ലി രൂക്ഷ വിമർശനമാണ് ഉയരുന്നത്. സമ്മതമില്ലാതെ ഒരാളുടെ ശരീരത്തിൽ തൊടുന്നത് പ്രാഥമിക മര്യാദകളുടെ ലംഘനമാണെന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.


'ഫോട്ടോ എടുക്കാൻ ഒരവസരം നൽകുമ്പോൾ ഇങ്ങനെയാണോ ചെയ്യാനുള്ളത്',​ 'അയാൾക്ക് എങ്ങനെയാണ് അങ്ങനെ ചെയ്യാൻ തോന്നിയത്',​ 'ആദ്യം ഒന്ന് പേടിച്ചെങ്കിലും വളരെ ശാന്തതയോടെ നടി ആ നിമിഷം കൈകാര്യം ചെയ്തു',​ 'യുവാവിന്റെ പ്രവൃത്തി വളരെ മോശമാണ്'- ഇങ്ങനെ പോകുന്നു കമന്റുകൾ. 'ഡിംപിൾ ക്വീൻ' എന്നറിയപ്പെടുന്ന രചിത റാം കന്നഡയിലെ മുൻനിര നായികമാരിൽ ഒരാളാണ്. രജനികാന്ത് ചിത്രം 'കൂലി'യിലൂടെയാണ് നടി തമിഴിൽ അരങ്ങേറ്റം കുറിച്ചത്.


English Summary

Kannada actress Rachita Ram faced an uncomfortable incident during her 35th birthday celebrations in Bengaluru. A fan pulled her cheek while taking a selfie, leaving the actress visibly shocked. The video went viral on social media, drawing strong criticism over the fan’s behaviour and the lack of consent.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RACHITA RAM, RACHITA RAM BIRTHDAY, RACHITA RAM FAN, RACHITA RAM VIRAL VIDEO, KANNADA ACTRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY