SignIn
Kerala Kaumudi Online
Sunday, 16 May 2021 5.30 PM IST

അങ്ങനെ ഞാനും ഡോക്‌ടറായി കുടുംബവിളക്കിലെ മരുമകൾക്ക് പറയാനുള്ളത്

athira

ഡോ​ക്‌​ടാ​റാ​ൻ​ ​കൊ​തി​ച്ച​ ​പെ​ൺ​കു​ട്ടി.​ ​പ​ക്ഷേ,​ ​പ​ഠി​ച്ച​തും​ ​ജോ​ലി​ ​നോ​ക്കി​യ​തും​ ​എ​ൻ​ജി​നി​യ​റിം​ഗ് ​മേ​ഖ​ല​യി​ൽ.​ ​അ​ഭി​ന​യ​മോ​ഹം​ ​സ്വ​പ്‌​ന​ത്തി​ൽ​ ​പോ​ലു​മി​ല്ലാ​തി​രു​ന്നി​ട്ടും​ ​അ​വ​ൾ​ ​കാ​മ​റ​യ്‌​ക്ക് ​മു​ന്നി​ലെ​ത്തി.​ ​അ​വ​താ​ര​ക​യാ​യും​ ​അ​ഭി​നേ​ത്രി​യാ​യും​ ​മ​ല​യാ​ളി​ക​ൾ​ ​അ​വ​ളെ​ ​ക​ണ്ടു.​ ​​അ​ഭി​ന​യ​മാ​ണ് ​ത​ന്റെ​യി​ട​മെ​ന്ന് ​തി​രി​ച്ച​റി​യാ​ൻ​ ​വൈ​കി​പ്പോ​യെ​ന്നാ​ണ് ​ന​ടി​ ​ആ​തി​രാ​മാ​ധ​വ് ​പ​റ​യു​ന്ന​ത്.​ ​കു​ടും​ബ​വി​ള​ക്കി​ലെ​ ​ഡോ.​അ​ന​ന്യ​യാ​യി​ ​പ്രേ​ക്ഷ​ക​രു​ടെ​ ​ഹൃ​ദ​യം​ ​കീ​ഴ​ട​ക്കു​മ്പോ​ഴും​ ​മി​ക​ച്ച​ ​വേ​ഷ​ങ്ങ​ൾ​ ​ഇ​നി​ ​വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ​വെ​ന്ന​ ​വി​ശ്വാ​സം​ ​ആ​തി​ര​യ്‌​ക്കു​ണ്ട്.​ ​വി​ശേ​ഷ​ങ്ങ​ളി​ലേ​ക്ക്...

'​'​കു​ടും​ബ​വി​ള​ക്ക്"​ ​തു​ട​ങ്ങു​ന്ന​ ​സ​മ​യ​ത്ത് ​അ​ന​ന്യ​ ​എ​ന്ന​ ​ക​ഥാ​പാ​ത്രം​ ​നെ​ഗ​റ്റീ​വ് ​ഷേ​ഡി​ലാ​യി​രു​ന്നു.​ ​അ​ന്നൊ​ക്കെ​ ​കു​റ​ച്ച് ​നെ​ഗ​റ്റീ​വ് ​ക​മ​ന്റു​ക​ളും​ ​കേ​ൾ​ക്കേ​ണ്ടി​ ​വ​ന്നി​ട്ടു​ണ്ട്.​ ​സ​ത്യ​ത്തി​ൽ​ ​ന​ല്ല​ ​വി​ഷ​മം​ ​തോ​ന്നി​യി​രു​ന്നു.​ ​ഇ​പ്പോ​ൾ​ ​പ​ക്ഷേ​ ​നെ​ഗ​റ്റീ​വാ​ക്കെ​ ​മാ​റി.​ ​പു​റ​ത്തു​വ​ച്ചു​ ​കാ​ണു​മ്പോ​ഴൊ​ക്കെ​ ​ആ​ളു​ക​ൾ​ ​സു​മി​ത്ര​യു​ടെ​ ​മ​രു​മ​ക​ൾ​ ​അ​ല്ലേ,​ ​ഡോ​ക്‌​ട​ർ​ ​അ​ല്ലേ​യെ​ന്ന് ​ചോ​ദി​ക്കാ​റു​ണ്ട്.​ ​ആ​ർ​ക്കും​ ​എ​ന്റെ​ ​പേ​ര് ​അ​റി​യി​ല്ല.​ ​അ​നു​ ​എ​ന്നാ​ണ് ​പ​ല​രും​ ​വി​ളി​ക്കു​ന്ന​ത്.​ ​ക​ഥ​ ​കേ​ൾ​ക്കു​മ്പോ​ഴേ​ ​പ​റ​ഞ്ഞി​രു​ന്നു​ ​ര​ണ്ട് ​ഗെ​റ്റ​പ്പി​ലാ​ണ് ​ക​ഥാ​പാ​ത്രം​ ​വ​രു​ന്ന​തെ​ന്ന്.​ ​അ​തെ​നി​ക്ക് ​ശ​രി​ക്കും​ ​ഇ​ഷ്ട​പ്പെ​ട്ടു.​ ​അ​ന​ന്യ​ ​പ​ക്കാ​ ​നെ​ഗ​റ്റീ​വ് ​ഷേ​ഡ് ​അ​ല്ല.​ ​പ​ക്ഷേ,​ ​വ​ള​രെ​ ​ബോ​ൾ​ഡാ​യി​ട്ടു​ള്ള​ ​ക​ഥാ​പാ​ത്ര​മാ​ണ്.​ ​ഒ​റ്റ​ ​കു​ട്ടി​യാ​ണ്.​ ​അ​തി​ന്റെ​ ​കു​റ​ച്ച് ​വാ​ശി​ക​ളു​ണ്ട്,​ ​അ​താ​ണ് ​നെ​ഗ​റ്റീ​വാ​യി​ട്ട് ​കാ​ണി​ക്കു​ന്ന​ത്.​ ​പ​ക്ഷേ​ ​ഇ​ത്ര​ ​പെ​ട്ടെ​ന്ന് ​കാ​ര​ക്‌​ട​റി​ൽ​ ​മാ​റ്റ​മു​ണ്ടാ​കു​മെ​ന്ന് ​ക​രു​തി​യി​ല്ല.​ ​മാ​റ്റം​ ​വ​ന്ന​പ്പോ​ഴാ​ണ് ​അ​ത് ​അ​ഭി​ന​യി​ക്കാ​ൻ​ ​ബു​ദ്ധി​മു​ട്ടി​യ​ത്. ​ശ​രി​ക്കും​ ​ച​ല​ഞ്ചിം​ഗാ​യി​രു​ന്നു.​ ​ചി​ല​പ്പോ​ഴൊ​ക്കെ​ ​ഞാ​ൻ​ ​ശ​രി​ക്കും​ ​പാ​വ​മാ​കാ​റു​ണ്ട്,​ ​അ​പ്പോ​ഴേ​ക്കും​ ​ഡ​യ​റ​ക‌്ടർ​ ​സാ​ർ​ ​പ​റ​യും​ ​അ​ത്ര​ ​സോ​ഫ്ട് ​ആ​ക​ണ്ട,​ ​അ​ന​ന്യ​ ​ശ​രി​ക്കും​ ​ബോ​ൾ​ഡ് ​ത​ന്നെ​യാ​ണെ​ന്ന്.""ചി​രി​യോ​ടെ​ ​ആ​തി​ര​ ​സം​സാ​രി​ച്ചു​ ​തു​ട​ങ്ങി.
ആ​ ​മോ​ഹം​ ​ഇ​തി​ലൂ​ടെ​ ​സാ​ധി​ച്ചു
പ്ല​സ് ​ടു​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​എ​ന്റെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ആ​ഗ്ര​ഹം​ ​ഡോ​ക്‌​ട​റാ​വു​ക​ ​എ​ന്ന​താ​യി​രു​ന്നു.​ ​ആ​ ​മോ​ഹം​ ​കു​ടും​ബ​വി​ള​ക്കി​ലൂ​ടെ​ ​സാ​ധി​ച്ചെ​ന്ന് ​പ​റ​യാം.​ ​സ്ക്രീ​നി​ലാ​ണേ​ലും​ ​സ്റ്റെ​ത​സ്കോ​പ്പൊ​ക്കെ​യി​ട്ട് ​ന​ട​ക്കു​ന്ന​ത് ​ഞാ​ൻ​ ​ശ​രി​ക്കും​ ​ആ​സ്വ​ദി​ക്കു​ന്നു​ണ്ട്.​ ​ഡോ.​ ​അ​ന​ന്യ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​കാ​ൻ​ ​അ​ത്യാ​വ​ശ്യം​ ​കു​റ​ച്ച് ​ത​യ്യാ​റെ​ടു​പ്പു​ക​ളൊ​ക്കെ​ ​ന​ട​ത്തി​യി​രു​ന്നു.​ ​ഓ​രോ​ ​സീ​ൻ​ ​ചെ​യ്യു​മ്പോ​ഴും​ ​എ​നി​ക്ക് ​പ​രി​ച​യ​മു​ള്ള​ ​ഡോ​ക്‌​ട​ർ​മാ​രു​ടെ​ ​മു​ഖം​ ​ഓ​ർ​മ്മ​വ​രും.​ ​അ​വ​രൊ​ക്കെ​ ​എ​ങ്ങ​നെ​യാ​ണ് ​പെ​രു​മാ​റു​ന്ന​തെ​ന്ന് ​ആ​ലോ​ചി​ക്കും.​ ​പി​ന്നെ​ ​സീ​രി​യ​ലി​ൽ​ ​ഡോ.​ ​രോ​ഹി​ത്താ​യി​ ​എ​ത്തു​ന്ന​ ​ഷൈ​ജു​ ​ഒ​റി​ജി​ന​ൽ​ ​ഡോ​ക്‌​ട​റാ​ണ്.​ ​അ​ദ്ദേ​ഹം​ ​ഒ​രു​പാ​ട് ​സ​ഹാ​യി​ച്ചി​ട്ടു​ണ്ട്.​ ​കോ​മ്പി​നേ​ഷ​ൻ​ ​സീ​നി​ലെ​ല്ലാം​ ​സ്റ്റെ​ത​സ്കോ​പ്പി​ടു​ന്ന​തും​ ​ഡോ​ക്‌​ട​ർ​മാ​രു​ടെ​ ​ശ​രീ​ര​ഭാ​ഷ​ ​കൊ​ണ്ടു​വ​രാ​നു​മൊ​ക്കെ​ ​ക​ക്ഷി​ ​സ​ഹാ​യി​ക്കും.​ ​എ​ന്താ​യാ​ലും​ ​പ്രേ​ക്ഷ​ക​രൊ​ക്കെ​ ​അ​ന​ന്യ​യെ​ ​ഇ​ഷ്‌​ട​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ​കേ​ൾ​ക്കു​മ്പോ​ൾ​ ​സ​ന്തോ​ഷ​മു​ണ്ട്.
കു​ടും​ബ​വി​ള​ക്ക് ​തു​ട​ങ്ങു​ന്ന​ ​സ​മ​യ​ത്ത് ​ഇ​തി​ലെ​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​ ​ജോ​സ് ​പേ​രൂ​ർ​ക്ക​ട​ ​ചേ​ട്ട​ൻ​ ​എ​ന്നെ​ ​വി​ളി​ച്ചി​രു​ന്നു.​ ​ഈ​ ​ക​ഥാ​പാ​ത്ര​ത്തി​ന് ​വേ​ണ്ടി​യാ​യി​രു​ന്നു​ ​അ​ന്ന് ​വി​ളി​ച്ച​ത്.​ ​പ​ക്ഷേ​ ​അ​ന്ന​ത് ​ചെ​യ്യാ​ൻ​ ​എ​നി​ക്ക് ​പ​റ്റി​യി​ല്ല.​ ​അ​ങ്ങ​നെ​ ​വേ​റൊ​രു​ ​കു​ട്ടി​ ​അ​ത് ​ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു.​ ​ലോക് ഡൗ​ൺ​ ​ആ​യ​തോ​ടെ​ ​ചെ​യ്‌​ത​ ​ആ​ൾ​ക്ക് ​വ​രാ​ൻ​ ​പ​റ്റാ​തെ​യാ​യി.​ ​അ​ങ്ങ​നെ​ ​വീ​ണ്ടും​ ​ആ​ ​ക​ഥാ​പാ​ത്രം​ ​എ​ന്നെ​ ​തേ​ടി​യെ​ത്തി.​ ​ഒ​രി​ക്ക​ൽ​ ​വേ​ണ്ടെ​ന്ന് ​വ​ച്ചി​ട്ട് ​വീ​ണ്ടും​ ​ആ​ ​ക​ഥാ​പാ​ത്ര​മെ​ത്തു​മ്പോ​ൾ​ ​അ​ത് ​ന​മ്മു​ടെ​ ​ത​ല​യി​ൽ​ ​വ​ര​ച്ച​താ​യി​രി​ക്കു​മെ​ന്ന് ​തോ​ന്നി.​ ​അ​ങ്ങ​നെ​യാ​ണ് ​ചെ​യ്യു​ന്ന​ത്.​ ​ഓ​ഡി​ഷ​നൊ​ന്നും​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​എ​ന്താ​യാ​ലും​ ​തി​രി​ഞ്ഞു​നോ​ക്കു​മ്പോ​ൾ​ ​അ​ത് ​ശ​രി​യാ​യ​ ​തീ​രു​മാ​ന​മാ​യി​രു​ന്നു​വെ​ന്ന് ​തോ​ന്നു​ന്നു​ണ്ട്.​ ​സാ​ധാ​ര​ണ​ ​എ​പ്പോ​ഴും​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​എ​ടു​ക്കു​മ്പോ​ൾ​ ​അ​ത് ​ഫ്ലോ​പ്പാ​യി​ ​പോ​കാ​റോ​ ​അ​ല്ലെ​ങ്കി​ൽ​ ​അ​തി​ന്റെ​ ​പേ​രി​ൽ​ ​ടെ​ൻ​ഷ​ന​ടി​ക്കേ​ണ്ടി​ ​വ​രാ​റൊ​ക്കെ​യോ​ ​ആ​ണ് ​പ​തി​വ്.​ ​പ​ക്ഷേ​ ​ഇ​തി​ൽ​ ​സം​തൃ​പ്‌​തി​ ​മാ​ത്ര​മേ​യു​ള്ളൂ.
ആ​ ​വി​ശ്വാ​സം​ ​ഫ​ലി​ച്ചു
പ​ഠി​ച്ച​ത് ​എ​ൻ​ജി​നി​യ​റിം​ഗാ​ണ്.​ ​പ​ഠി​ച്ചി​റ​ങ്ങി​യ​പ്പോ​ൾ​ ​ത​ന്നെ​ ​ജോ​ലി​യു​മാ​യി.​ ​അ​ന്നൊ​ന്നും​ ​അ​ഭി​ന​യ​മാ​ണ് ​എ​നി​ക്ക് ​ഇ​ഷ്‌​ട​മു​ള്ള​ ​കാ​ര്യ​മെ​ന്ന് ​സ​ത്യ​ത്തി​ൽ​ ​തി​രി​ച്ച​റി​ഞ്ഞി​രു​ന്നി​ല്ല.​ ​ആ​ ​സ​മ​യ​ത്ത് ​ഫാ​ഷ​നും​ ​ട്രെ​ൻ​ഡും​ ​ഒ​ക്കെ​ ​ശ്ര​ദ്ധി​ക്കു​മാ​യി​രു​ന്നു.​ ​പ​ക്ഷേ,​​​ ​അ​തി​നോ​ടു​ള്ള​ ​ഇ​ഷ്‌​ടം​ ​വൈ​കി​യാ​ണ് ​തി​രി​ച്ച​റി​ഞ്ഞ​ത്.​ ​അ​ന്നൊ​ക്കെ​ ​പ​ഠി​ത്ത​ത്തി​ലാ​യി​രു​ന്നു​ ​ശ്ര​ദ്ധ.​ ​അ​തി​നി​ട​യി​ൽ​ ​അ​ഭി​ന​യ​ത്തെ​ ​കു​റി​ച്ചൊ​ന്നും​ ​ചി​ന്തി​ച്ചി​ല്ല.​ ​എ​നി​ക്ക് ​എ​ത്തി​പ്പെ​ടാ​ൻ​ ​പ​റ്റു​ന്ന​താ​ണെ​ന്ന് ​ക​രു​തി​യി​ട്ടു​മി​ല്ല.​ ​എ​ൻ​ജി​നി​യ​റിം​ഗ്പ​ഠ​ന​മൊ​ക്കെ​ ​ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ​ആ​ങ്ക​റിം​ഗ് ​ചെ​യ്യാ​ൻ​ ​അ​വ​സ​രം​ ​കി​ട്ടു​ന്ന​ത്.​ ​ജോ​ലി​ക്കി​ട​യി​ലും​ ​സ്റ്റേ​ജ് ​ഷോ​ക​ളൊ​ക്കെ​ ​ആ​ങ്ക​റിം​ഗ് ​ന​ട​ത്താ​ൻ​ ​ഒ​രു​പാ​ട് ​അ​വ​സ​ര​ങ്ങ​ൾ​ ​കി​ട്ടി.​ ​അ​തെ​നി​ക്ക് ​ന​ന്നാ​യി​ ​ആ​സ്വ​ദി​ച്ച് ​ചെ​യ്യാ​ൻ​ ​പ​റ്റി.​ ​ആ​ത്മ​വി​ശ്വാ​സ​വും​ ​കൂ​ടി.​ ​അ​വ​സ​ര​ങ്ങ​ൾ​ ​തു​ട​രെ​ ​തു​ട​രെ​ ​വ​ന്ന​തോ​ടെ​ ​ജോ​ലി​ ​പ​തി​യെ​ ​വി​ട്ടു.​ ​വീ​ട്ടി​ലൊ​ക്കെ​ ​ന​ല്ല​ ​എ​തി​ർ​പ്പാ​യി​രു​ന്നു.​ ​പി​ന്നെ​ ​എ​ങ്ങ​നെ​യെ​ങ്കി​ലും​ ​ചാ​ന​ലി​ൽ​ ​ക​യ​റി​യാ​ൽ​ ​മ​തി​യെ​ന്നാ​യി.​ ​വീ​ട്ടി​ലെ​ല്ലാ​രും​ ​അ​ന്ന് ​നീ​ ​എ​ന്താ​ ​റി​മി​ടോ​മി​യാ​ണോ​ ​എ​ന്നൊ​ക്കെ​ ​ചോ​ദി​ച്ച് ​ക​ളി​യാ​ക്കി​യി​ട്ടു​ണ്ട്.​ പ​ക്ഷേ,​​​ ​അ​പ്പോ​ഴും​ ​ഞാ​ൻ​ ​പ​റ​ഞ്ഞി​രു​ന്ന​ത് ​എ​നി​ക്ക് ​ചാ​ന​ലി​ൽ​ ​ആ​ങ്ക​റിം​ഗ് ​ചെ​യ്യാ​ൻ​ ​പ​റ്റു​മെ​ന്നാ​യി​രു​ന്നു.​ ​എ​ന്താ​യാ​ലും​ ​എ​ന്റെ​ ​പ്രാ​ർ​ത്ഥ​ന​ ​ദൈ​വം​ ​കേ​ട്ടു.​ ​കൗ​മു​ദി​ ​ടി​ ​വി​യി​ലൊ​ക്കെ​ ​ഒ​ത്തി​രി​ ​അ​വ​സ​രം​ ​കി​ട്ടി​യി​ട്ടു​ണ്ട്.​ ​ആ​ങ്ക​റിം​ഗി​ൽ​ ​നി​ന്ന് ​കി​ട്ടി​യ​ ​ധൈ​ര്യം​ ​കൊ​ണ്ടാ​ണ് ​ഓ​ഡി​ഷ​നി​ലൊ​ക്കെ​ ​പ​ങ്കെ​ടു​ത്ത​ത്.​ ​ഇ​തി​നി​ട​യി​ൽ​ ​സി​നി​മ​യി​ലും​ ​ചെ​റി​യ​ ​വേ​ഷ​ങ്ങ​ൾ​ ​കി​ട്ടി.
ആ​ങ്ക​റിം​ഗി​നോ​ട് ​ഇ​പ്പോ​ഴും​ ​വ​ലി​യ​ ​ഇ​ഷ്‌​ട​മാ​ണ്.​ ​ആ​ൾ​ക്കാ​ർ​ ​സീ​രി​യ​ൽ​ ​ക​ണ്ട് ​തി​രി​ച്ച​റി​ഞ്ഞു​ ​തു​ട​ങ്ങി​യ​ ​ശേ​ഷ​വും​ ​ആ​ങ്ക​റിം​ഗ് ​ചെ​യ്‌​തി​ട്ടു​ണ്ട്.​ ​ഇ​പ്പോ​ഴും​ ​അ​വ​സ​രം​ ​കി​ട്ടി​യാ​ൽ​ ​സ​ന്തോ​ഷ​ത്തോ​ടെ​ ​പോ​യി​ ​ചെ​യ്യും.​ ​എ​നി​ക്ക് ​ആ​ ​പ്രൊ​ഫ​ഷ​നോ​ട് ​ഒ​ത്തി​രി​യി​ഷ്‌​ട​മു​ണ്ട്.​ ​ഇ​പ്പോ​ൾ​ ​ഏ​റ്റ​വു​മ​ധി​കം​ ​മി​സ് ​ചെ​യ്യു​ന്ന​ത് ​എ​ന്താ​ന്ന് ​ചോ​ദി​ച്ചാ​ൽ​ ​അ​ത് ​ആ​ങ്ക​റിം​ഗ് ​ത​ന്നെ​യാ​ണ്.​ ​എ​ന്റെ​യി​ടം​ ​ഏ​തെ​ന്ന് ​ക​ണ്ടെ​ത്താ​ൻ​ ​എ​ന്നെ​ ​സ​ഹാ​യി​ച്ച​ത് ​ആ​ങ്ക​റിം​ഗാ​ണ്.​ ​ചെ​‌​യ്‌​തി​ട്ട് ​ഫ്ലോ​പ്പാ​യി​ ​പോ​യ​ ​ഒ​ത്തി​രി​ ​കാ​ര്യ​ങ്ങ​ളു​മു​ണ്ടാ​യി​ട്ടു​ണ്ട്.​ ​അ​പ്പോ​ഴൊ​ന്നും​ ​ത​ള​രാ​തെ​ ​പി​ടി​ച്ച് ​നി​ന്ന​ത് ​എ​നി​ക്കു​ള്ള​ത് ​അ​ധി​കം​ ​വൈ​കാ​തെ​ ​എ​ന്നെ​ ​തേ​ടി​യെ​ത്തു​മെ​ന്ന​ ​വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു.​ ​ഒ​ത്തി​രി​ ​ഹാ​ർ​ഡ് ​വ​ർ​ക്ക് ​ചെ​യ്‌​തി​ട്ടു​ണ്ട്.​ ​അ​ത് ​എ​ന്നെ​ ​കൂ​ടു​ത​ൽ​ ​മെ​ച്ചെ​പ്പെ​ടു​ത്തി​യി​ട്ടേ​യു​ള്ളൂ.​ ​ഇ​പ്പോ​ഴാ​ണ് ​ശ​രി​ക്കും​ ​സ​മ​യം​ ​തെ​ളി​ഞ്ഞ​തെ​ന്ന് ​തോ​ന്നു​ന്നു.
സ്വ​യം​ ​മെ​ച്ച​പ്പെ​ടു​ത്തു​ന്നു
കാ​ത്തു​ ​കാ​ത്തി​രു​ന്ന് ​കി​ട്ടി​യ​ ​ന​ല്ല​ ​വേ​ഷ​മാ​ണ് ​കു​ടും​ബ​വി​ള​ക്കി​ലേ​ത്.​ ​സീ​രി​യ​ൽ​ ​ഇ​തി​ന് ​മു​മ്പും​ ​ചെ​യ്‌​തി​ട്ടു​ണ്ട്.​ ​ഏ​ഷ്യാ​നെ​റ്റി​ന്റെ​ ​മി​ഡി​ൽ​ ​ഈ​സ്റ്റി​ൽ​ ​മാ​ത്രം​ ​ടെ​ലി​കാ​സ്റ്റ് ​ചെ​യ്‌​തി​രു​ന്ന​ ​'​കേ​ര​ള​സ​മാ​ജം​ ​ഒ​രു​ ​പ്ര​വാ​സി​ക​ഥ​"​യി​ൽ​ ​അ​ഭി​ന​യി​ച്ചി​രു​ന്നു.​ ​ര​ണ്ട് ​വ​ർ​ഷം​ ​മു​ന്നേ​യാ​ണ് ​അ​ത് ​ചെ​യ്‌​ത​ത്.​ ​പ​ക്ഷേ​ ​അ​ത് ​ഇ​വി​ടെ​ ​ആ​രും​ ​ക​ണ്ടി​ട്ടു​ണ്ടാ​കി​ല്ല.​ ​ചെ​റി​യ​ ​വേ​ഷ​മാ​യി​രു​ന്നു.​ ​എ​ന്നാ​ലും​ ​ന​ല്ലൊ​രു​ ​അ​നു​ഭ​വ​മാ​യി​രു​ന്നു.​ ​പി​ന്നെ​ ​'​ദേ​വി​ക​"​ ​എ​ന്നൊ​രു​ ​ഫെ​സ്റ്റി​വ​ൽ​ ​മൂ​വി​ ​ചെ​യ്‌​തി​ട്ടു​ണ്ട്.​ ​ഭ​ഗ​ത് ​മാ​നു​വ​ൽ​ ​നാ​യ​ക​നാ​യ​ ​'​നി​ങ്ങ​ൾ​ ​കാ​മ​റാ​നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ​"​ ​എ​ന്ന​ ​സി​നി​മ​യി​ലും​ ​ഒ​രു​ ​വേ​ഷം​ ​ചെ​യ്‌​തു.​ ​നാ​യി​ക​യാ​ക​ണ​മെ​ന്ന​ ​നി​ർ​ബ​ന്ധ​ത്തി​ലൊ​ന്നു​മ​ല്ല​ ​അ​ഭി​ന​യി​ക്കാ​നി​റ​ങ്ങി​ ​തി​രി​ച്ച​ത്.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​അ​റി​യു​ന്ന​ ​എ​ല്ലാ​ ​ഓ​ഡി​ഷ​നു​ക​ളി​ലും​ ​പ​ങ്കെ​ടു​ത്തി​ട്ടു​ണ്ടാ​യി​രു​ന്നു.​ ​ആ​ദ്യ​സ​മ​യ​ത്തൊ​ന്നും​ ​സീ​രി​യ​ലി​ന് ​ഞാ​ന​ത്ര​ ​പ്രാ​ധാ​ന്യം​ ​ന​ൽ​കി​യി​രു​ന്നി​ല്ല.​ ​സി​നി​മ​യി​ൽ​ ​എ​ന്തെ​ങ്കി​ലും​ ​ന​ല്ല​ ​വേ​ഷം​ ​കി​ട്ടു​മെ​ന്ന് ​ക​രു​തി​യാ​ണ് ​സീ​രി​യ​ൽ​ ​മാ​റ്റി​ ​നി​റു​ത്തി​യ​ത്.​ ​പ​ക്ഷേ,​ ​അ​തൊ​രു​ ​തെ​റ്റാ​യ​ ​തീ​രു​മാ​ന​മാ​യി​രു​ന്നു.​ ​ആ​ക്‌​ടിം​ഗ് ​സ്ഥി​രം​ ​ചെ​യ്യു​മ്പോ​ഴാ​ണ് ​അ​ത് ​പോ​ളി​ഷ് ​ആ​യി​ ​വ​രു​ന്ന​ത്.​ ​ന​മ്മ​ൾ​ ​ചെ​യ്യു​ന്ന​ ​എ​ല്ലാ​ ​ജോ​ലി​യും​ ​പോ​ലെ​ ​ത​ന്നെ​യാ​ണ് ​അ​തും.​ ​സ്ഥി​രം​ ​ചെ​യ്യു​മ്പോ​ൾ​ ​ആ​ ​മേ​ഖ​ല​യി​ൽ​ ​ന​മ്മ​ൾ​ ​തി​ള​ങ്ങും.​ ​അ​ത് ​ഞാ​നി​പ്പോ​ഴാ​ണ് ​തി​രി​ച്ച​റി​യു​ന്ന​ത്.​ ​കു​ടും​ബ​വി​ള​ക്ക് ​അ​ത്ര​ ​വ​ലി​യ​ ​ശ്ര​ദ്ധ​ ​നേ​ടി​ ​ത​ന്നു.​ ​എ​ന്നാ​ലും​ ​സി​നി​മ​യി​ൽ​ ​പ്ര​തീ​ക്ഷ​യു​ണ്ട്.​ ​മെ​യി​ൻ​ ​സ്ട്രീം​ ​നാ​യി​ക​യാ​ക​ണ​മെ​ന്ന​ല്ല,​​​ ​ന​ല്ല​ ​കാ​ര​ക്‌​ട​ർ​ ​വേ​ഷ​ങ്ങ​ൾ​ ​കി​ട്ടു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യു​ണ്ട്.​ ​അ​ഭി​ന​യ​ത്തി​ലും​ ​ഇ​പ്പോ​ൾ​ ​ഒ​രു​പാ​ട് ​മാ​റ്റ​ങ്ങ​ൾ​ ​കൊ​ണ്ടു​വ​രാ​ൻ​ ​പ​റ്റി.​ ​കാ​ണു​ന്ന​ ​എ​ല്ലാ​ ​കാ​സ്റ്റിം​ഗ് ​കോ​ളി​നും​ ​അ​പേ​ക്ഷി​ക്കാ​തെ​ ​ന​ല്ല​തെ​ന്ന് ​തോ​ന്നു​ന്ന​വ​യ്ക്കേ​ ​ഇ​നി​ ​അ​പേ​ക്ഷി​ക്കൂ.​ ​എ​ന്താ​യാ​ലും​ ​ഡോ.​ ​അ​ന​ന്യ​ ​എ​ന്ന​ ​ക​ഥാ​പാ​ത്രം​ ​എ​ത്ര​കാ​ലം​ ​ക​ഴി​ഞ്ഞാ​ലും​ ​എ​നി​ക്ക് ​പ്രി​യ​പ്പെ​ട്ട​ത് ​ത​ന്നെ​യാ​കും.
എ​ന്റെ​ ​ഇ​ഷ്ട​ങ്ങ​ൾ​ക്ക് ​എ​ല്ലാ​ ​പി​ന്തു​ണ​യു​മാ​യി​ ​വീ​ട്ടു​കാ​രു​ണ്ട്.​ ​രാ​ജീ​വ് ​മേ​നോ​നാ​ണ് ​ഭ​ർ​ത്താ​വ്.​ ​പ്ര​ണ​യ​വി​വാ​ഹ​മാ​യി​രു​ന്നു​ ​ഞ​ങ്ങ​ളു​ടേ​ത്.​ ​ഒ​രു​മി​ച്ച് ​ഒ​രു​ ​സ്ഥാ​പ​ന​ത്തി​ൽ​ ​ജോ​ലി​ ​ചെ​യ്ത​വ​രാ​ണ്.​ ​പ​തി​യെ​ ​പ​രി​ച​യം​ ​പ്ര​ണ​യ​ത്തി​ലേ​ക്ക് ​വ​ഴി​മാ​റി.​ ​അ​ങ്ങ​നെ​ ​വീ​ട്ടി​ൽ​ ​വ​ന്ന് ​പു​ള്ളി​ ​സം​സാ​രി​ച്ചു.​ ​എ​ല്ലാം​ ​ഓ​ക്കെ​ ​ആ​യ​തോ​ടെ​യാ​ണ് ​ഞ​ങ്ങ​ൾ​ ​പ്ര​ണ​യി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​ത്.​ ​ജോ​ലി​ ​വി​ട്ട​ ​സ​മ​യ​ത്തും​ ​ന​ല്ല​ ​ബാ​ക്ക​പ്പ് ​സ​പ്പോ​ർ​ട്ട് ​കി​ട്ടി​യ​ത് ​പു​ള്ളി​യി​ൽ​ ​നി​ന്നാ​ണ്.​ ​ആ​ള് ​ന​ല്ല​ ​സി​നി​മാ​പ്രേ​മി​യാ​ണ്.​ ​അ​തു​കൊ​ണ്ട് ​കീ​പ്പ് ​ഓ​ൺ​ ​ട്രൈ​ ​എ​ന്ന് ​പ​റ​ഞ്ഞ് ​കൊ​ണ്ടേ​യി​രി​ക്കു​മാ​യി​രു​ന്നു.​ ​ക​ക്ഷി​യ്‌​ക്ക് ​എ​ഴു​താ​നി​ഷ്‌​ട​മാ​ണ്.​ ​എ​ന്റെ​ ​ഇ​ഷ്‌​ട​‌​ത്തെ​ ​എ​ന്നും​ ​പ്രോ​ത്സാ​ഹി​പ്പി​ച്ചി​ട്ടേ​യു​ള്ളു.​ ​നി​ന്റെ​ ​ഇ​ഷ്‌​ടം​ ​നീ​ ​ഫോ​ളോ​ ​ചെ​യ്യു​ക​ ​എ​ന്നേ​ ​പ​റ​യാ​റു​ള്ളൂ.​ ​അ​ത് ​ത​ന്നെ​യാ​ണ് ​എ​ന്റെ​ ​ധൈ​ര്യ​വും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKLY, FILM
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.