SignIn
Kerala Kaumudi Online
Saturday, 31 October 2026 1.42 PM IST

ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗുപ്ത അന്തരിച്ചു: വിടപറഞ്ഞത് ഹിറ്റ് സിനിമകളുടെ 'രാജാവ്'

sanjay-gupta
സഞ്ജയ് ഗുപ്ത

മുംബയ്: പ്രശസ്ത ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗുപ്ത അന്തരിച്ചു. ഇന്നലെ രാത്രി മുംബയ് വസതിയിലെ ബാത്ത് റൂമില്‍ തെന്നിവീണതിനെ തുടര്‍ന്ന് തലയ്‌ക്കേറ്റ പരുക്കാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്. 57 വയസായിരുന്നു.

1994ൽ സഞ്ജയ് ദത്തും ആദിത്യ പഞ്ചോളിയും പ്രധാന വേഷങ്ങളിലെത്തിയ 'ആതിഷ് ഫീൽ ദി ഫയർ' എന്ന ആക്ഷൻ ചിത്രത്തിലൂടെയാണ് സഞ്ജയ് ഗുപ്ത സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. തീപാറുന്ന ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളുംകൊണ്ട് ശ്രദ്ധേയമായ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ മികച്ച തുടക്കമായിരുന്നു.

പിന്നീട് മുംബയ് അധോലോകത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ നിരവധി ക്രൈം ത്രില്ലറുകളിലൂടെ അദ്ദേഹം ബോളിവുഡിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. 2002 ല്‍ പുറത്തിറങ്ങിയ കാണ്ഡെയാണ് സഞ്ജയ് ഗുപ്തയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്. സിന്ദ, ദസ് കഹാനിയാന്‍, ഷൂട്ടൗട്ട് അറ്റ് ലോഖണ്ഡ്‌വാല, ഷൂട്ടൗട്ട് അറ്റ് വഡാല തുടങ്ങി നിരവധി ഹിറ്റുകളൊരുക്കിയിട്ടുണ്ട്.

ഇവയ്ക്ക് പുറമെ ഹൃത്വിക് റോഷൻ നായകനായ 'കാബിൽ' (2017), വൻ താരനിര അണിനിരന്ന 'മുംബയ് സാഗ' (2021) എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത മറ്റുചിത്രങ്ങൾ. 2024 ല്‍ പുറത്തിറങ്ങിയ മിറാന്‍ഡ ബ്രദേഴ്‌സ് ആയിരുന്നു ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സംവിധാനത്തിന് പുറമെ നിര്‍മാണത്തിലും സജീവമായിരുന്നു. ആസിഡ് ഫാക്ടറി, ഷൂട്ടൗട്ട് അറ്റ് ലോഖണ്ഡ്‌വാല, പ്ലാന്‍ തുടങ്ങിയ സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്.

സഞ്ജയ് ഗുപ്തയുടെ അപ്രതീക്ഷിത വിയോഗത്തിൽ ആദരാജ്ഞലികൾ അർപ്പിച്ച് പ്രമുഖ താരങ്ങളും സിനിമാ സാങ്കേതിക പ്രവർത്തകരും രംഗത്തെത്തി. സഹോദരൻ സഞ്ജയ് ഗുപ്ത ഞങ്ങളെ വിട്ടുപിരിഞ്ഞെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് നടൻ കമാൽ ആർ ഖാൻ എക്സിൽ കുറിച്ചു. ഞാൻ നിങ്ങളെ ഒരുപാട് മിസ് ചെയ്യുമെന്നും അദ്ദേഹം കുറിച്ചു.

English Summary

Bollywood director and screenwriter Sanjay Gupta has died at 57. He passed away last night at his Mumbai residence following a reported head injury from a fall in the bathroom. Known for action films and crime thrillers like "Kaante" and "Shootout at Lokhandwala," Gupta made a significant impact on the industry.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BOLLYWOOD FILMMAKER, SANJAY GUPTA DEATH, BOLLYWOOD CINIMA, SANJAY GUPTA MOVIES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360