SignIn
Kerala Kaumudi Online
Friday, 25 September 2026 5.40 AM IST

ഇനി ലോക്‌സഭയിലേക്കില്ലെന്ന് കെ.മുരളീധരൻ

k-muraleedharan

തിരുവനന്തപുരം: ഇനി താൻ ലോക്‌സഭയിലേക്കില്ലെന്നും നിയമസഭയിലേക്കേയുള്ളൂവെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി കെ മുരളീധരൻ പറഞ്ഞു. ഇനി താൻ കേരള രാഷ്ട്രീയത്തിലാണ് ശിഷ്ടകാലം ഉണ്ടാവുകയെന്ന് നേമത്തെ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ അദ്ദേഹം പറഞ്ഞു.

വടകര എം.പി എന്തുറപ്പിലാണ് നേമത്ത് മത്സരിക്കുന്നതെന്ന് ചോദിക്കുന്നവർ ആറ് എം.എൽ.എമാരെ കഴിഞ്ഞ തവണ ലോക്‌സഭയിലേക്ക് മത്സരിപ്പിച്ചത് എന്തുറപ്പിലാണെന്ന് ചിന്തിക്കണം.

രാജ്യസഭാ എം.പി എം.വി ശ്രേയാംസ് കുമാറിന് കൽപറ്റയിൽ മത്സരിക്കാമെങ്കിൽ തനിക്ക് നേമത്തും മത്സരിക്കാം. നേമത്ത് ഭൂരിപക്ഷ ഏകീകരണത്തിനുള്ള ശ്രമമില്ല. 60 ശതമാനം മുന്നാക്ക സമുദായവും 40 ശതമാനം ന്യൂനപക്ഷവുമാണ്. എല്ലാ വിഭാഗത്തിന്റെയും ഏകീകരണം യു.ഡി.എഫിന് കിട്ടും. നേമം മണ്ഡലത്തിൽ വോട്ട് കച്ചവട പ്രശ്‌നമില്ല. ഒന്നാം സ്ഥാനത്തിനായാണ് പ്രയത്‌നം. ഡീൽ മണക്കുന്നുണ്ട്. എങ്കിലും ഒന്നും ഏൽക്കില്ലെന്നും മുരളീധരൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K MURALEEDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA