SignIn
Kerala Kaumudi Online
Thursday, 02 July 2026 1.14 AM IST

നെറ്റ് ഫ്ലിക്സിന് ഇഷ്ടമായില്ല, ബാ​ഹു​ബ​ലി​ ​ വെ​ബ് ​സീ​രീ​സ് പ്ര​തി​സ​ന്ധി​യി​ൽ

mrunal-thakur

മൃണാൾ താക്കൂർ പിന്മാറി

ആഗോള ഹിറ്റായ ബാഹുബലി സീരീസിനെ ആസ്പദമാക്കി ഒരുക്കുന്ന വെബ് സീരീസായ ബാഹുബലി - ബിഫോർദ ബിഗിനിംഗ് പ്രതിസന്ധിയിൽ. മൂന്നുവർഷം മുമ്പാണ് ഇൗ വെബ്സീരീസിന്റെ പ്രഖ്യാപനം ആഘോഷപൂർവം നടന്നത്. ബാഹുബലി സീരീസിന്റെ സംവിധായകനായ രാജമൗലി ഇൗ വെബ് സീരീസിന്റെ മേൽനോട്ടം നിർവഹിക്കാമെന്നേറ്റിരുന്നുതാണ്. ദേവ് ഖട്ട, പ്രവീൺ സൗരു എന്നിവരുടെ സംവിധാനത്തിൽ ബോളിവുഡ് താരം മൃണാൾ താക്കൂറാണ് ശിവകാമിയുടെ വേഷം അവതരിപ്പിച്ചത്. മഹിഷ് മതി സാമ്രാജ്യത്തിലെ റാണിയായ ശിവകാമിയുടെ കഥയായാണ് ഇൗ വെബ്സീരീസ് പ്ളാൻ ചെയ്തത്. പക്ഷേ വെബ് സീരീസിന്റെ സ്ട്രീമിംഗ് അവകാശം നേടിയ നെറ്റ് ഫ്ളിക്സ് ഫൈനൽ ഒൗട്ട്പുട്ടിൽ തൃപ്തരല്ലെന്നറിയിച്ചതിനെത്തുടർന്നാണ് പ്രതിസന്ധി ഉടലെടുത്തത്. സീരീസിന് നിലവാരമില്ലെന്ന് നെറ്റ് ഫ്ളിക്സ് അധികൃതർ വ്യക്തമാക്കിയതിനെത്തുടർന്ന് മറ്റൊരു സംഘം ഇൗ വെബ് സീരീസ് റീഷൂട്ട് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. എന്നാൽ മൃണാൾ താക്കൂർ പുതിയ ടീമിനൊപ്പം സഹകരിക്കാൻ സന്നദ്ധയല്ലെന്നറിയിച്ചത് വീയും പ്രതിന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ബോളിവുഡിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മൃണാളിന്റെ തീരുമാനം.‌

സൂപ്പർ 30, ഖദ്ലാ ഹൗസ് എന്നീ ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മൃണാൾ താക്കൂർ മറാത്തി, ഇംഗ്ളീഷ് എന്നീ ഭാഷകളിലും ഒട്ടേറെ ടെലിവിഷൻ പരമ്പരകളിലുമഭിനയിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MRUNAL THAKUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY