SignIn
Kerala Kaumudi Online
Wednesday, 18 February 2026 8.26 PM IST

13 കാരിക്ക്പീഡനം : സി.പി.എം പഞ്ചായത്തംഗവും ബ്രാഞ്ച് മെമ്പറും അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
shameer-safarulla

കല്ലമ്പലം: 13 കാരിയെ പീഡിപ്പിച്ചെന്ന കേസിൽ നാവായിക്കുളം ഗ്രാമ പഞ്ചായത്ത് നാലാം വാർഡ്‌ അംഗവും, സി.പി.എം മരുതിക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയുമായ മുല്ലനല്ലൂർ പുത്തൻ വീട്ടിൽ സഫറുള്ള (44), പാർട്ടി ബ്രാഞ്ച് അംഗവും സുഹൃത്തുമായ മുല്ലനല്ലൂർ കാവുവിള പുത്തൻ വീട്ടിൽ ഷമീർ (32) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

എട്ടാം ക്ലാസുകാരിയെ പ്രലോഭിപ്പിച്ചും, കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തിയും കഴിഞ്ഞ ആറു മാസമായി ഇരുവരും മാറിമാറി പീഡിപ്പിച്ചതായാണ് കേസ്. ആദ്യം ഷമീറാണ് കുട്ടിയെ പീഡിപ്പിച്ചതെന്നും,തുടർന്ന് സഫീറുള്ളയും ഭീക്ഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും

പൊലീസ് പറഞ്ഞു. വീടിന്റെ മുകളിലത്തെ നിലയിലാണ് ഇരുവരും രഹസ്യമായി സന്ധിച്ചിരുന്നത് . കുട്ടിയുടെ പെരുമാറ്റത്തിലും സ്വഭാവത്തിലും അസ്വാഭാവികത കണ്ടതിനെത്തുടർന്ന് വീട്ടുകാർ ചൈൽഡ് ലൈനിൽ അറിയിച്ചു.. തുടർന്നുള്ള കൗൺസലിംഗിലാണ് പീഡന വിവരം പുറത്തായത്. ജുവൈനൽ മജിസ്ട്രേട്ടിന് മുന്നിൽ ഹാജരായി കുട്ടി മൊഴി നല്കുകയും ചെയ്തു. തുടർന്ന് ,ഒളിവിൽ പോകാൻ ശ്രമിച്ച പ്രതികളെ പള്ളിക്കൽ ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ശരലാൽ, ഗ്രേഡ് എസ് .ഐ ബാബു, എ.എസ്.ഐ അനിൽകുമാർ , സി.പി.ഒ ബിജുമോൻ, ഹോം ഗാർഡ് ശിവശങ്കരപിള്ള എന്നിവരടങ്ങുന്ന സംഘമാണ് സാഹസികമായി പിടി കൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ ചെയ്തു.

TAGS: POSCO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY