SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.55 AM IST

കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകും,​ നിലവിലെ സ്ഥിതി തുടർന്നാൽ മരണ നിരക്ക് ഇരട്ടിക്കുമെന്ന് മുന്നറിയിപ്പ്

kk

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യിൽ ര​ണ്ടാം കോ​വി​ഡ്​ ത​രം​ഗം കൂ​ടു​ത​ല്‍ രൂക്ഷമാകാൻ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്.. നി​ല​വി​ലെ സ്ഥിതി തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ വ​രും ആ​ഴ്​​ച​ക​ളി​ല്‍ മ​ര​ണം ഇ​ര​ട്ടി​ക്കും. ജൂ​ണ്‍ 11ന​കം 4,04,000 മ​ര​ണ​ങ്ങ​ള്‍​വ​രെ ഉ​ണ്ടാ​യേ​ക്കു​മെ​ന്ന്​ ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ന്‍​സി​ലെ വി​ദ​ഗ്​​ധ സം​ഘം പ​റ​യു​ന്നു.

യൂ​ണി​വേ​ഴ്​​സി​റ്റി ഓ​ഫ്​ വാ​ഷിംഗ്‌ട​ണി​ലെ ആ​രോ​ഗ്യ​ വി​ശ​ക​ല​ന വി​ഭാ​ഗം പ്ര​വ​ചി​ക്കു​ന്ന​ത്,​ ജൂ​ലായ് അ​വ​സാ​ന​ത്തോ​ടെ ഇ​ന്ത്യ​യി​ല്‍ 1,018,879 മ​ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ്. അ​മേ​രി​ക്ക​യാ​ണ്​ നി​ല​വി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ര​ണം റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​ത രാ​ജ്യം. ഇ​ങ്ങ​നെ പോ​യാ​ല്‍ ഇ​ന്ത്യ ഇ​ത്​ മ​റി​ക​ട​ക്കു​മെന്നും ​ അ​വ​ര്‍ പ​റ​യു​ന്നു.

ഇ​ന്ത്യ​യി​ല്‍ ബു​ധ​നാ​ഴ്ച 3,780 മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ആ​കെ മ​ര​ണം 2,26,188 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 3,82,315 പു​തി​യ കേ​സു​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഒ​രാ​ഴ്​​ച​ക്കി​െ​ട ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ്​ ബാ​ധി​ച്ച​ത്​ 26 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ള്‍​ക്കാ​ണ്. ആ​കെ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ടു​കോ​ടി ക​വി​ഞ്ഞു. മ​ഹാ​രാ​ഷ്​​ട്ര, ഡ​ല്‍​ഹി, കേ​ര​ളം, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ക​ര്‍​ണാ​ട​ക തു​ട​ങ്ങി 12 സം​സ്​​ഥാ​ന​ങ്ങ​ളി​ലാ​ണ്​ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ത​ല്‍.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, COVID INDIA, COVID SECOND WAVE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360