SignIn
Kerala Kaumudi Online
Sunday, 11 October 2026 5.48 AM IST

സുകുമാരൻ നായർ സർക്കാരിനെ അട്ടിമറിക്കാനുളള ഗൂഢാലോചനയിൽ കൈകോർത്തു; എൻ എസ് എസ് ജനറൽ സെക്രട്ടറിക്കെതിരെ വിമർശനവുമായി സി പി എം

sukumaran-nair

തിരുവനന്തപുരം: എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരായ വിമർശനവുമായി വീണ്ടും സി പി എം രംഗത്ത്. ജി സുകുമാരൻ നായർ സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയിൽ കോൺഗ്രസുമായും ബി ജെ പിയുമായി കൈകോര്‍ത്തുവെന്നാണ് സി പി എം മുഖപത്രമായ ദേശാഭിമാനിയിലെ ലേഖനത്തില്‍ പാർട്ടിയുടെ ആക്‌‌ടിംഗ് സെക്രട്ടറി എ വിജയരാഘവൻ ആരോപിക്കുന്നത്.

സര്‍ക്കാരിനെതിരായ അട്ടിമറി ശ്രമങ്ങൾക്ക് സാമുദായിക ചേരുവ നൽകാൻ പരസ്യപ്രസ്‌താവനകൾ നടത്തിയെന്നാണ് ലേഖനം കുറ്റപ്പെടുത്തുന്നത്. വർഗീയ ധ്രുവീകരണത്തിന് എതിരായ പോരാട്ടത്തിന് എല്‍ ഡി എഫിന്‍റെ തിരഞ്ഞെടുപ്പ് വിജയം ഊർജമാകുമെന്നും എ വിജയരാഘവന്‍ പറയുന്നു.

തിരഞ്ഞെടുപ്പ് ദിവസം സുകുമാരൻ നായർ നടത്തിയ അഭിപ്രായങ്ങളെ വിമര്‍ശിച്ച് നേരത്തെ മുഖ്യമന്ത്രി രംഗത്ത് എത്തിയിരുന്നു. എന്നാല്‍ എല്‍ ഡി എഫിനോട് വിരോധമില്ലെന്നും തിരഞ്ഞെടുപ്പ് ദിവസത്തെ പ്രസ്‌താവന വളച്ചൊടിച്ചതാണെന്ന നിലപാടിലുമാണ് എൻ എസ് എസ്. സുകുമാരൻ നായരെ പിന്തുണച്ച് കോൺഗ്രസ്-ബി ജെ പി നേതാക്കൾ രംഗത്തെത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NSS, SUKUMARAN NAIR, VIJAYARAGHAVAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA