SignIn
Kerala Kaumudi Online
Sunday, 18 October 2026 5.00 PM IST

'അഭിവാദ്യങ്ങൾ സഖാവേ! അന്തംകമ്മികൾക്ക് വിവരമില്ലെങ്കിലും മുഖ്യമന്ത്രിക്ക് അതുണ്ട്... ലാൽസലാം!'; മുഖ്യമന്ത്രിയെ പ്രശംസിച്ച് ശ്രീജിത്ത് പണിക്കർ

shreejith-panickar

ബൈക്ക് ആംബുലൻസിന് പകരമാകില്ലെന്നും ആംബുലൻസിന് പകരം ഉപയോഗിക്കാനുള്ള വാഹനം തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കി വെക്കണമെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പ്രശംസിച്ച് ശ്രീജിത്ത് പണിക്കർ. തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് ഇക്കാര്യം പറഞ്ഞുകൊണ്ട് ശ്രീജിത്ത് രംഗത്തുവന്നത്.

പിണറായി വിജയന് അഭിവാദ്യങ്ങളർപ്പിച്ചുകൊണ്ട് 'അന്തംകമ്മികൾക്ക് വിവരം ഇല്ലെങ്കിലും മുഖ്യമന്ത്രിക്ക് അതുണ്ട്'-എന്നും ശ്രീജിത്ത് തന്റെ പോസ്റ്റിലൂടെ പറയുന്നുണ്ട്. 'ലാൽ സലാം' എന്ന് പറഞ്ഞുകൊണ്ടാണ് ശ്രീജിത്ത് പണിക്കർ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പിണറായി വിജയന്റെ ഫോട്ടോയും ശ്രീജിത്ത് തന്റെ കുറിപ്പിനൊപ്പം നൽകിയിട്ടുണ്ട്. കൊവിഡ് രോ​ഗിയെ ഇരുചക്രവാഹനത്തിൽ ഇരുത്തി ആശുപത്രിയിലേക്ക് മാറ്റിയ സംഭവത്തെ കുറിച്ച് മോശമായ രീതിയിൽ പ്രതികരിച്ചുകൊണ്ട് ശ്രീജിത്ത് അടുത്തിടെ വിവാദത്തിലകപ്പെട്ടിരുന്നു.

കുറിപ്പ് ചുവടെ:

'അഭിവാദ്യങ്ങൾ സഖാവേ!
അന്തംകമ്മികൾക്ക് വിവരം ഇല്ലെങ്കിലും മുഖ്യമന്ത്രിക്ക് അതുണ്ട്.

പിണറായി വിജയൻ: 'ബൈക്ക് ആംബുലൻസിന് പകരമല്ല. ആംബുലൻസിന് പകരമായി ബൈക്ക് ഉപയോഗിക്കാനും കഴിയില്ല. നിർണായകഘട്ടത്തിൽ ആംബുലൻസിന് പകരം ഉപയോഗിക്കാനുള്ള വാഹനം തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കി വെക്കണം. ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആണെങ്കിലും ഡൊമിസിലറി കെയർ സെന്റർ ആണെങ്കിലും അവിടെ ആരോഗ്യ പ്രവർത്തകരുണ്ടായിരിക്കണം. ഡൊമിസിലറി കെയർ സെന്ററുകളിൽ ആംബുലൻസ് ഉറപ്പാക്കണം.'

ലാൽസലാം!'

content details:shreejith panickar on pinarayi vijayans statement on using ambulances.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHREEJITH PANICKAR, KERALA, CM PINARAYI VIJAYAN, INDIA, COVID, AMBULANCE, SOCIAL MEDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA