SignIn
Kerala Kaumudi Online
Sunday, 18 October 2026 2.52 AM IST

ട്രെയിനിൽ പെൺകുട്ടിക്കുനേരെ ലൈംഗിക അതിക്രമം: മതപഠന അദ്ധ്യാപകൻ അറസ്റ്റിൽ

illyas

കൊച്ചി: മാതാവിനും സഹോദരിമാർക്കുമൊപ്പം ട്രെയിനിൽ സഞ്ചരിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗി​കാതി​ക്രമം നടത്തി​യശേഷം ട്രെയിനിൽനിന്ന് ചാടിയിറങ്ങി കടന്ന യുവാവിനെ എറണാകുളം റെയിൽവേ പൊലീസ് അറസ്റ്റുചെയ്തു. തൊടുപുഴ ആലക്കോട് ചിലാവ് താണിയാണിക്കൽ വീട്ടിൽ വി.എം. ഇല്യാസി​നെയാണ് (27) റെയിൽവേ ഡിവൈ.എസ്.പി ജോർജ് ജോസഫിന്റെ നേതൃത്വത്തിൽ പിടികൂടിയത്. അടൂരിൽ കുട്ടികൾക്ക് മതപഠനം നടത്തുന്ന അദ്ധ്യാപകനാണ്.

രാജ്യറാണി എക്‌സ്‌പ്രസ് ട്രെയിനിൽ എറണാകുളം നോർത്ത് റെയിൽവേസ്റ്റേഷനിൽ നിന്ന് ഷൊർണൂരിലേക്ക് പോയ കുടുംബത്തിലെ 16 കാരിക്ക് നേരെ സെപ്തംബർ 15നായിരുന്നു ലൈംഗിക അതിക്രമം. ട്രെയിൻ ഇടപ്പള്ളിസ്റ്റേഷൻ സമീപിക്കുമ്പോൾ പുലർച്ചെ 2നായിരുന്നു സംഭവം. പെൺകുട്ടി ബഹളം കൂട്ടിയതോടെ മറ്റ് യാത്രക്കാർ ചേർന്ന് ഇയാളെ പിടികൂടി മർദ്ദിച്ചെങ്കിലും ആർ.പി.എഫിനെ അറിയിച്ചില്ല. ആലുവയിൽ എത്തിയപ്പോൾ ട്രെയിനിൽനിന്ന് ചാടിയിറങ്ങിയ ഇയാൾ ഒരുമണിക്കൂർ കഴിഞ്ഞ് സ്റ്റേഷനിൽ തിരിച്ചെത്തി മറ്റൊരു ട്രെയിനിൽ നോർത്ത് സ്റ്റേഷനിൽ ഇറങ്ങി.

ഇവിടെനിന്ന് നോർത്ത് മേൽപ്പാലം വഴി കലൂരിലെത്തി പിന്നീട് എളമക്കര, പേരണ്ടൂർ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകുന്ന സി.സി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. പൊലീസ് തിരിച്ചറിയാതിരിക്കാൻ യാത്രയ്ക്കിടെ വസ്ത്രങ്ങളും മാറ്റി. രണ്ടാഴ്‌ചയ്ക്കുശേഷം പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞപ്പോഴേക്കും ഇയാൾ ബൈക്കപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരിക്ക് ഭേദമായതിനെത്തുടർന്ന് ഇന്നലെയാണ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA