
പാലക്കാട്: ജനവാസമേഖലയിൽ ഭീതി പരത്തിയ പുലി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. മലമ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള അകത്തേത്തറ മൈത്രിനഗറിൽ സ്ഥാപിച്ച കൂട്ടിലാണ് നാലുവയസുള്ള പെൺപുലി കുടുങ്ങിയത്. ഇന്നലെ പുലർച്ചെ 4.30ഓടെയാണ് പുലിയെ കൂട്ടിൽ കണ്ടെത്തിയത്. പ്രദേശത്ത് പുലിയുടെ സാന്നിദ്ധ്യമുള്ളതായും വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതായും നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്നാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്. വാളയാർ റെയിഞ്ച്, മലമ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയെ ധോണിയിലെ വൈൽഡ് ലൈഫ് ഹെൽത്ത് സെന്ററിലേക്ക് മാറ്റി. അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസറുടെ മേൽനോട്ടത്തിലാണ് പുലിയുടെ ആരോഗ്യനില പരിശോധിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |