SignIn
Kerala Kaumudi Online
Sunday, 18 October 2026 1.39 AM IST

അഭിമന്യു കേസ്: ദൃക്‌സാക്ഷികളുടെ പ്രാഥമിക വിസ്താരം പൂർത്തിയായി

d

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ദൃക്‌സാക്ഷികളായ ഏഴു പേരുടെ പ്രാഥമിക വിസ്താരം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പൂർത്തിയായി. ഈ സാക്ഷികളെ 22ന് പ്രതിഭാഗം ക്രോസ് വിസ്തരിക്കും.

വിചാരണയുടെ മൂന്നാംദിനത്തിലും ഒരേ പോലെയുള്ള വസ്ത്രങ്ങളും മുഖംമൂടിയും തൊപ്പിയുമണിഞ്ഞാണ് പ്രതികൾ കോടതിയിലെത്തിയത്. നാലുമുതൽ ഏഴുവരെ സാക്ഷികളായ രാഹുൽ, നന്ദു, മറ്റൊരു രാഹുൽ, വിനീത് എന്നിവരെയാണ് ഇന്നലെ പ്രോസിക്യൂഷൻ വിസ്തരിച്ചത്. പ്രതികളുടെ ആക്രമത്തിൽ വിനീതിനും കുത്തേറ്റിരുന്നു. പ്രതികളുടെ രൂപമാറ്റത്തെക്കുറിച്ച് സാക്ഷികൾ കോടതിയിൽ പറഞ്ഞു. വെള്ള നിറത്തിലുള്ള ഷർട്ടും മുണ്ടും ധരിച്ചാണ് പ്രതികളെല്ലാവരും നിൽക്കുന്നത്. ഒരേതരത്തിലാണ് തലമുടി വെട്ടിയിരിക്കുന്നത്. മുമ്പുണ്ടായിരുന്ന താടി ഇപ്പോഴില്ല. ഇതെല്ലാം കാരണം പ്രതികളെ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടെന്ന് സാക്ഷികൾ വ്യക്തമാക്കി. നാലാംസാക്ഷി 16 പ്രതികളെയും കോടതിയിൽ തിരിച്ചറിഞ്ഞു. അഞ്ചും ആറും ഏഴും സാക്ഷികൾ ഒന്നാംപ്രതി മുഹമ്മദിനെ തിരിച്ചറിഞ്ഞു.

സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് ആവശ്യപ്പെട്ടതനുസരിച്ച് കോളേജിൽനിന്നുള്ള വിവിധ ചിത്രങ്ങൾ കോടതിമുറിയിൽ പ്രദർശിപ്പിച്ചു. എസ്.എഫ്.ഐ പ്രവർത്തകർ വെള്ളച്ചായമടിച്ച് ബുക്കുചെയ്തിരുന്ന മതിലിന്റെ ചിത്രവും കാമ്പസ് ഫ്രണ്ടിന്റെ ചുവരെഴുത്തുമെല്ലാം ഇതിൽ ഉൾപ്പെട്ടിരുന്നു. കുത്തേൽക്കുമ്പോൾ അഭിമന്യു ധരിച്ചിരുന്ന വസ്ത്രങ്ങളും ഉപദ്രവിക്കുന്നതിന് പ്രതികൾ ഉപയോഗിച്ച ഇടിക്കട്ടയും സാക്ഷികൾ കോടതിയിൽ തിരിച്ചറിഞ്ഞു. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.കെ. ബാലകൃഷ്ണനാണ് കേസ് പരിഗണിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA