SignIn
Kerala Kaumudi Online
Sunday, 20 September 2026 7.31 PM IST

കൊച്ചി കോർപറേഷൻ കൗൺസിലർ കെ.കെ. ശിവൻ കൊവിഡ് ബാധിച്ച് മരിച്ചു

siva

കൊച്ചി: കൊച്ചി കോർപറേഷൻ ഗാന്ധിനഗർ ഡിവിഷൻ കൗൺസിലറും ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സെക്രട്ടറിയുമായ വൈറ്റില പൊന്നുരുന്നി കുഞ്ഞൻബാവ റോഡ് കാട്ടുനിലത്ത് വീട്ടിൽ കെ.കെ. ശിവൻ (56) കൊവിഡ് ബാധിച്ച് മരിച്ചു. ഇടപ്പള്ളി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സി.പി.എം വൈറ്റില ഏരിയ കമ്മിറ്റി അംഗം, സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം, സംസ്ഥാന ജനറൽ കൗൺസിൽ അംഗം, വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ്, എറണാകുളം അർബൻ ബാങ്ക് ഡയറക്ടർ ബോഡ് അംഗം, റെയ്ഡ്കോ ഡയറക്ടർ ബോർഡ് അംഗം, പി.കെ.എസ്. ജില്ലാ ട്രഷറർ എന്നി നിലകളിൽ പ്രവർത്തിക്കുകയായിരുന്നു.

വൈറ്റില മുൻ പഞ്ചായത്തംഗവും കൊച്ചി നഗരസഭയുടെ ആദ്യ കൗൺസിലർമാരിൽ ഒരാളുമായ പരേതനായ കുഞ്ഞൻ ബാവയുടെയും അമ്മിണിയുടെയും മകനാണ്. തിരുവാങ്കുളം പഞ്ചായത്ത് മുൻ പ്രസിഡന്റ് ബിന്ദുവാണ് ഭാര്യ. മക്കൾ: വിവേക് ശിവൻ, വോൾഗ (പ്ലസ് ടു വിദ്യാർത്ഥിനി).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBITUARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA