SignIn
Kerala Kaumudi Online
Tuesday, 22 September 2026 7.23 PM IST

വാഴക്കണ്ണിന്റെ മറവിൽ വിദേശമദ്യം കടത്തിയ രണ്ടു പേർ പിടിയിൽ

bbbb

പെരുമ്പാവൂർ: വാഹനത്തിൽ വിദേശമദ്യം കടത്തുന്നതിനിടെ നെടുങ്ങപ്ര വേലൻമാവുകുടി ബിബിൻ (36), അരുവപ്പാറ കരോട്ടുകുടി സുനീഷ് (35) എന്നിവരെ പെരുമ്പാവുർ വല്ലത്തിനു സമീപം വച്ച് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടി. ഇവരിൽ നിന്ന് 30 കുപ്പി മദ്യവും കടത്താനുപയോഗിച്ച വാഹനവും പിടികൂടി. കേരളത്തിൽ നിന്ന് പൈനാപ്പിളുമായി തമിഴ്നാട്ടിലേക്ക് പോയ സംഘം അവിടെ നിന്ന് മദ്യം സംഘടിപ്പിച്ച് പായ്ക്ക് ചെയ്ത് അതിന് മുകളിൽ വാഴക്കണ്ണ് കയറ്റിയാണ് കൊണ്ടു വന്നത്. മദ്യം കടത്തുന്നതിനെക്കുറിച്ച് എസ്.പിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. പൊലീസ് സംഘത്തിൽ എറണാകുളം റൂറൽ ജില്ലാ ഡാൻസാഫ് ടിമും പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെ എസ് ഐ വി.ആർ.ഉണ്ണികൃഷ്ണൻ, സി.പി.ഒ എം.ബി.സുബൈർ, വി.ആർ രതീഷ്കുമാർ എന്നിവരും ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY