SignIn
Kerala Kaumudi Online
Wednesday, 09 September 2026 12.17 PM IST

പരീക്ഷാസിലബസ് രഹസ്യരേഖയല്ല : പി.എസ് .സി

psc

തിരുവനന്തപുരം: ലാസ്റ്റ് ഗ്രേഡ്, എൽ.ഡി ക്ലർക്ക് മുഖ്യ പരീക്ഷകളുടെ സിലബസ് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് തന്നെ പ്രചരിപ്പിക്കപ്പെട്ടുവെന്ന വാർത്ത തെറ്റിദ്ധാരണാജനകമാണെന്ന് പി.എസ് .സി അറിയിച്ചു. 3 ന് പരീക്ഷാസിലബസ് പി.എസ്.സി പുറത്തുവിട്ടു. ഇന്നലെ പി.എസ്.സി. വെബ്‌സൈറ്റിൽ പരസ്യപ്പെടുത്തുകയും ചെയ്തു. പരീക്ഷാ സിലബസുകൾ രഹസ്യസ്വഭാവമുള്ളരേഖയല്ല. ഉദ്യോഗാർത്ഥികൾക്ക് തയ്യാറെടുപ്പ് നടത്തുന്നതിനായി മുൻകൂട്ടിതന്നെ പ്രസിദ്ധീകരിച്ച് പ്രചരണം നൽകുന്നവയായതിനാൽ പരീക്ഷാ സിലബസ് ചോർന്നുവെന്നത് പി.എസ്.സി.യുടെ വിശ്വാസ്യതയെ ബാധിക്കുന്ന വിഷയമല്ലെന്നും പി.എസ്.സി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA