തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ 1100 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.859 പേർ രോഗമുക്തരായി. 9.1ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.രോഗം സ്ഥിരീകരിച്ച് 10,993 പേർ ചികിത്സയിലുണ്ട്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 1017 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ 2 പേർ ആരോഗ്യ പ്രവർത്തകരാണ്.പുതുതായി 1,698 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 1861 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി.ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 3,0471 ആയി.
കണ്ടെയ്ൻമെന്റ് സോൺ
കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നതിനെത്തുടർന്ന് നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ 33-ാം വാർഡ് കണ്ടെയ്ൻമെന്റ് സോണായും പെരുങ്കടവിള പഞ്ചായത്ത് നാലാം വാർഡിൽ വാഴലി മുതൽ തൂയൂർ വരെയുള്ള പ്രദേശം, പാൽകുളങ്ങര എന്നിവ മൈക്രോ കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |