ശ്രീജിത്ത് രവി നായകനാകുന്ന മറുത ആക്ഷൻ ഒ.ടി.ടി.യിൽ സെപ്തംബർ 9ന് റിലീസ് ചെയ്യുന്നു. സതീഷ് ബാബു മഞ്ചേരിയുടെ രചനയിൽ സയ്യിദ് ജിഫ്രി സംവിധാനം ചെയ്യുന്ന ആക്ഷൻ ഹൊറർ ത്രില്ലറായ മറുത നിർമ്മിച്ചിരിക്കുന്നത് ഗ്ളോബൽ ഫിലിംസും ഹരിത ഫിലിം മീഡിയയും ചേർന്നാണ്.
തിരുണിക്കര ഗ്രാമത്തിൽ ദുരൂഹ മരണങ്ങളും കൊലപാതകങ്ങളും ഒരു തുടർക്കഥയാണ്. കേരള കർണ്ണാടക അതിർത്തിയായ ഗുണ്ടൽപേട്ടിൽ നടക്കുന്ന മരണങ്ങളെക്കുറിച്ചന്വേഷിക്കാൻ ശക്തിവേൽ എന്ന പൊലീസ് ഒാഫീസർ എത്തുന്നതിനെ തുടർന്നുള്ള ഉദ്വേഗജനകമായ സംഭവ വികാസങ്ങളാണ് മറുതയിൽ ആവിഷ്കരിക്കുന്നത്.
ദേവൻ, മാമുക്കോയ, വിമൽരാജ്, സാജു കൊടിയൻ, കെ.ടി.എസ്. പടന്നയിൽ , അബു സലിം, ശരൺ, ബാബുസ്വാമി, കോഴിക്കോട് വിനോദ്, കുളപ്പുള്ളി ലീല, കോഴിക്കോട് ശാരദ, ഷാംലി എന്നിവർക്കൊപ്പം ചലച്ചിത്ര പത്രപ്രവർത്തകനായ എം.കെ. ഷെജിനും മറുതയിൽ ഒരു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.
കാമറ :ജോയ് ആന്റണി, എഡിറ്റിംഗ് : സായ് മണി, ഗാനരചന : വാസു അരീക്കോട്, സുജിത്ത് കാറ്റോട്, സംഗീതം : ആചാര്യ ആനന്ദകൃഷ്ണൻ, ഗായകർ : പി. ജയചന്ദ്രൻ, കെ.എസ്. ചിത്ര, മനോ, അനുരാധാ ശ്രീറാം, അനുശ്രീ, രഞ്ജിനി ജോസ്, സുനിൽകുമാർ, സുരേഷ് മേനോൻ, എ. ആർ. ശശി, ഉണ്ണിമായ, അരുൺ കെ. അനിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |