കൊല്ലം: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആയൂർ ചേപ്പിലോട് അഖിൽ ഭവനിൽ അഖിലിനെയാണ് (19) ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വിളക്കുപാറ സ്വദേശിനിയായ പെൺകുട്ടിയെ ഇന്നലെ രാവിലെ മുതൽ കാണാനില്ലെന്ന് കാണിച്ച് അമ്മ പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പെൺകുട്ടി ആയൂർ സ്വദേശിയായ ഒരു യുവാവിനൊപ്പമുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ഇരുവരെയും സ്റ്റേഷനിൽ വിളിച്ച് വരുത്തി. പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയ ശേഷമാണ് അഖിലിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. ഇൻസ്പെക്ടർ അരുൺകുമാർ, സബ് ഇൻസ്പെക്ടർ സുബിൻ തങ്കച്ചൻ,എ.എസ്.ഐ നിസാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |