SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.07 PM IST

വേമ്പനാട് കായൽ സംരക്ഷണം: മുഹമ്മയിൽ മല്ലികക്ക നിക്ഷേപിച്ചു

Increase Font Size Decrease Font Size Print Page
kakka

ആലപ്പുഴ: വേമ്പനാട് കായൽ സംരക്ഷണ പദ്ധതിയുടെ ഭാഗമായി മുഹമ്മ ഗ്രാമ പഞ്ചായത്തിൽ മല്ലികക്ക നിക്ഷേപിച്ചു. വേമ്പനാട് കായലിലെ മത്സ്യ- കക്ക സമ്പത്ത് വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. മുഹമ്മ പഞ്ചായത്തിൽ മുപ്പരിതോടിന് സമീപമുള്ള കക്കാ സങ്കേത യൂണിറ്റിലാണ് കക്ക നിക്ഷേപിച്ചത്. മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്തു.

രണ്ട് ഹെക്ടർ കായൽ പ്രദേശത്ത് മുളകൾ നാട്ടി അതിരു തിരിച്ച് 11 മെട്രിക് ടൺ മല്ലികക്ക വിതറിയാണ് പദ്ധതി നടപ്പാക്കുന്നത്. മുഹമ്മ ലൈം ഷെൽ കോപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് രണ്ട് കക്കാ സാങ്കേത യൂണിറ്റുകൾ സ്ഥാപിക്കുന്നത്. സംഘം പ്രസിഡന്റ് പി.കെ. സുരേന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി. റെജി, അസി. ഫിഷറീസ് എക്‌സ്‌ടെൻഷൻ ഓഫീസർ ലീന ഡെന്നി, ഫിഷറീസ് കോ- ഓർഡിനേറ്റർ ദീപ ഷൺമുഖൻ തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, ALAPPUZHA, GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY