പത്തനംതിട്ട : പുതിയ ബസ് സ്റ്റാൻഡിലെ കുഴികളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് യൂത്ത് കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ബസ് സ്റ്റാൻഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കെ.എസ്. യു ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.: അഫ്സൽ വി. ഷെയ്ഖ് അദ്ധ്യക്ഷത വഹിച്ചു. സുബ്ഹാൻ , അജ്മൽ ,അലക്സാണ്ടർ ചെറുകുന്നത്ത് , ഗണേഷ് ആനപ്പാറ , ഹാഫിസ് ,റോബിൻ വല്യയന്തി ,അഖിൽ സന്തോഷ് , ,സുബിൻ , ഫയസ് , തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |