SignIn
Kerala Kaumudi Online
Friday, 22 May 2026 12.47 AM IST

ഇങ്ങനെയാണ് നീ എന്റെ മനസ്സിലും ഹൃദയത്തിലും എന്നും തങ്ങിനിൽക്കാൻ പോകുന്നത്,​ പുനിതിന്റെ വേർപാടിൽ വേദന അറിയിച്ച് ഭാവന

jj

തിരുവനന്തപുരം: ''അപ്പു, ഇങ്ങനെയാണ് നീ എന്റെ മനസ്സിലും ഹൃദയത്തിലും എന്നും തങ്ങിനിൽക്കാൻ പോകുന്നത്. എപ്പോഴും പുഞ്ചിരിച്ചുകൊണ്ട്...'' വിങ്ങലോടെയാണ് ഭാവന പുനീത് രാജ്കുമാറിന്റെ വേർപാടിനെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ ഇങ്ങനെ കുറിച്ചത്. പുനീതിന് ഒപ്പമുള്ള വീഡിയോയും ഭാവന പങ്കുവച്ചു.

പുനിത് നയാകനായ 'ജാക്കി' എന്ന ചിത്രത്തിലൂടെയായിരുന്നു ഭാവന കന്നഡയിൽ അരങ്ങേറിയത്.

'എപ്പോഴും പുഞ്ചിരിച്ചുകൊണ്ടാണ് എന്റെ ഹൃദയത്തിലും മനസിലും നിങ്ങൾ ഉണ്ടാവുക. കന്നഡയിലെ എന്റെ ആദ്യ നായകൻ. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സഹനടൻ. മൂന്ന് സിനിമകളിൽ നിങ്ങളോടെപ്പമുള്ള നല്ല നിമിഷങ്ങൾ എന്നും എന്നോടൊപ്പം നിലനിൽക്കും. നിങ്ങളെ ആഴത്തിൽ മിസ്സ് ചെയ്യും- ഭാവന കുറിച്ചു

2010ൽ പുറത്തിറങ്ങിയ 'ജാക്കി' വിജയമായതോടെയാണ് ഭാവന കന്നഡയിൽ അറിയപ്പെടുന്ന നായികയായത്. 2012 ൽ സമുദ്രക്കനി സംവിധാനം ചെയ്ത 'യാരേ കൂഗദലി'യാണ് ഇരുവരുടെയും രണ്ടാമത്തെ ചിത്രം. പിന്നീട് 2015ൽ പുറത്തിറങ്ങിയ 'മൈത്രി'യിലും ഒരുമിച്ചെത്തി. മോഹൻലാൽ ശ്രദ്ധേയ വേഷത്തിലെത്തിയ ഈ സിനിമ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PUNEETH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY