SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.48 PM IST

വോയ്സ് ഒഫ് സത്യനാഥൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Increase Font Size Decrease Font Size Print Page
dileep

ദിലീപിനെ നായകനാക്കി റാഫി രചനയും സംവിധാനവും നിർവഹിക്കുന്ന വോയ്സ് ഒഫ് സത്യനാഥന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറങ്ങി. കോമഡി ട്രാക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജോജു ജോർജ്, അലൻസിയർ, സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ഉണ്ണിരാജ, വീണ നന്ദകുമാർ എന്നിവരാണ് മറ്റു താരങ്ങൾ. അതിഥി താരമായി അനുശ്രീയും എത്തുന്നു.ബാദുഷ സിനിമാസിന്റെയും ഗ്രാൻഡ് പ്രൊഡഷൻസിന്റെയും ബാനറിൽ എൻ.എം. ബാദുഷ, ഷിനോയ് മാത്യു, ദിലിപ്, പ്രിജിൻ കെ.പി എന്നിവർ ചേർന്നാണ് നിർമ്മാണം.ജിതിൻ സ്റ്റാനിലസ് ആണ് ഛായാഗ്രഹണം. സംഗീതം: ജസ്റ്റിൻ വർഗീസ്.

TAGS: DILIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY