SignIn
Kerala Kaumudi Online
Wednesday, 10 June 2026 8.14 PM IST

ബിബിനും വിഷ്ണു ഉണ്ണിക്കൃഷ്ണനും നായകൻമാരാകുന്ന മരതകം

vishnu

ബിബിൻ ജോർജ് ,വിഷ്ണു ഉണ്ണിക്കൃഷ്ണൻ എന്നിവർ ആദ്യമായി നായകൻമാരായി ഒന്നിച്ചഭിനയിക്കുന്ന മരതകം കുമളിയിൽ ആരംഭിച്ചു. നവാഗതനായ അൻസാജ് ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സനുഷ സന്തോഷ്, കലാഭവൻ ഷാജോൺ, മീനാക്ഷി അനൂപ്, അനീഷ് ഗോപാൽ, ജഗദീഷ്, സീമ ജി. നായർ, അജയ് വാസുദേവ്, നവജിത് നാരായണൻ എന്നിവരാണ് മറ്റു താരങ്ങൾ. കൊച്ചിയാണ് ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ.

ആന്റോ ജോസഫ് പ്രൊഡക്ഷൻ കമ്പനി, അൽതാരി മൂവീസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, സി.ആർ. സലിം എന്നിവർ ചേർന്നാണ് നിർമ്മാണം.അൻസാജ് ഗോപിയും ദീപു എൻ. ബാബുവും ചേർന്നാണ് രചന. ഛായാഗ്രഹണം സിനു സിദ്ധാർത്ഥ്. പ്രൊജക്ട് ഡിസൈനർ എൻ.എം. ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനീഷ് സുകുമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സുഹൈൽ വരട്ടിപ്പള്ളിയാൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VISHNU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY