സിനിമാ ഷൂട്ടിംഗിനിടെയുണ്ടായ അപകടത്തെക്കുറിച്ചും തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചും തുറന്നുപറഞ്ഞ് നടി പത്മപ്രിയ. ഒരു മലയാളചിത്രത്തിന്റെ ജമ്പ് ഷോട്ടിനിടെ തെറ്റായി ലാൻഡ് ചെയ്‌തെന്നും ലിഗമെന്റിന് പ്രശ്‌നം സംഭവിച്ചെന്നുമാണ് നടി പറയുന്നത്. കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിൽനിന്ന് വിട്ടുനിന്നതിന്റെ കാരണം പ്രേക്ഷകരോട് പങ്കിടുന്ന വീഡിയോയിലായിരുന്നു താരം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
'ഒരു മലയാളസിനിമയുടെ ഷൂട്ടിലായിരുന്നു ഞാൻ. അതിലെനിക്ക് ഒരു ജമ്പ് ഷോട്ടുണ്ടായിരുന്നു. പക്ഷേ ഞാനതിൽ തെറ്റായി ലാൻഡ് ചെയ്‌തു. ലിഗമെന്റിൽ പ്രശ്‌നമായി. ഇതൊട്ടും എളുപ്പമുള്ള കാര്യമല്ല. എന്റെ സർജൻ പറഞ്ഞത് ഫുഡ്ബോൾ താരങ്ങളിൽ പലരും 21 വയസിനുള്ളിൽതന്നെ ഈ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടെന്നാണ്. എന്റെ ജീവിത്തത്തെക്കുറിച്ച് പറയുകയാണെങ്കിൽ അതൊട്ടും എളുപ്പമുള്ള യാത്രയായിരുന്നില്ല. ആദ്യം അഭിനയിക്കാൻ ആരംഭിച്ചു. പിന്നീട് ഞാനൊരു സുന്ദരിയായ കുഞ്ഞിന്റെ അമ്മയായി. അതിനിടയിൽ ജീവിതത്തിൽ വളരെയധികം കാര്യങ്ങൾ സംഭവിച്ചു. കഴിഞ്ഞ ഒരു മാസമായി കട്ടിലിൽ കിടപ്പ് തന്നെയായിരുന്നു. ഒരിടത്ത് നിരന്തരം വിശ്രമിക്കുകയായിരുന്നു. ആ സമയത്ത് ധാരാളം പുസ്‌തകം വായിച്ചെങ്കിലും ഇങ്ങനെ ഒരിടത്ത് ഇരിക്കുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. സുഖം പ്രാപിച്ചുവരികയാണെങ്കിൽപോലും ശരീരത്തിനുള്ളിൽ ധാരാളം പ്രശ്‌നങ്ങൾ നടക്കുന്നുണ്ട്'- പത്മപ്രിയ പറഞ്ഞു.
പരിക്കുപറ്റി ചികിത്സയിൽ കഴിഞ്ഞിരുന്ന സമയം ധാരാളം പേർ തന്റെ സുഖവിവരത്തെക്കുറിച്ച് അന്വേഷിച്ച് മെസേജയച്ചതുകൊണ്ടാണ് വീഡിയോ പങ്കുവയ്‌ക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.
Actress Padmapriya revealed that she suffered a ligament injury after incorrectly landing during a jump shot while shooting for a Malayalam film. She spent nearly a month resting in bed and is currently recovering. She shared a video explaining her health condition and thanked fans for their concern and messages.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |