SignIn
Kerala Kaumudi Online
Thursday, 05 November 2026 1.33 PM IST

'ഒരു ബാലേട്ടനും രണ്ട് ഭാര്യമാരും'; കുടുംബപ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ കൗമുദി ടിവിയുടെ പുത്തൻ വിരുന്ന്

balettante-bharyamar
ബാലേട്ടന്റെ ഭാര്യമാർ പരമ്പരയുടെ പോസ്റ്റർ

കുടുംബപ്രേക്ഷകരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും പുതിയൊരു ഹാസ്യവിരുന്നുമായി കൗമുദി ടിവി. 'ബാലേട്ടന്റെ ഭാര്യമാർ' എന്ന പരമ്പര ആരംഭിക്കാൻ ഇനി വെറും അ‌ഞ്ച് ദിവസം മാത്രം. കൗതുകത്തിന്റെ പുത്തൻ ലോകമാണ് 'ബാലേട്ടന്റെ ഭാര്യമാർ' നിങ്ങൾക്ക് മുന്നിലേക്ക് എത്തിക്കുന്നത്. നസീർ സംക്രാന്തി, ദേവി ചന്ദന, സ്നേഹ ശ്രീകുമാർ തുടങ്ങിയ പ്രിയതാരങ്ങൾ അണിനിരക്കുന്ന ഈ പരമ്പരയിൽ ആനുകാലിക വിഷയങ്ങളെ നർമത്തിൽ ചാലിച്ച് അവതരിപ്പിക്കുകയാണ്.

താമരച്ചാലിലെ പ്രമാണിയായ ബാലേട്ടനും അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാരാരും ചേർന്നുള്ള രസകരമായ കുടുംബജീവിതമാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഗ്രാമീണ അന്തരീക്ഷത്തിലാണ് കഥ അരങ്ങേറുന്നത്. 55-ാം വയസിലും യുവത്വം നിലനിർത്താൻ ആഗ്രഹിക്കുന്നയാളാണ് ബാലേട്ടൻ. ഇദ്ദേഹത്തിന് രണ്ട് ഭാര്യമാരിലായി അഞ്ച് മക്കളുമുണ്ട്. ടെലിവിഷൻ താരങ്ങൾക്ക് പുറമേ പ്രേക്ഷകർക്ക് പ്രിയപ്പെട്ട സോഷ്യൽ മീഡിയ താരങ്ങളും ഇവിടെ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

കഥ, സംവിധാനം - ദിലീപ് പൊന്നൻ, അസോസിയേറ്റ് ഡയറക്‌ടർ - സി ടി കബീർ, സച്ചു, അസിസ്റ്റന്റ് ഡയറക്‌ടർ - ജിത്തു കാലിക്കറ്റ്, നിർമ്മാണം - സബീഷ് കെബി, കല - സുരക്ഷിത കെ വി, മേക്കപ്പ് അസിസ്റ്റന്റ് - അശോക് അക്ഷയ, വേഷവിധാനം - ഷിജി സന്തോഷ്, മെസ് - കടവ് ഹോട്ടൽ നെല്ലിയാടി കൊയിലാണ്ടി, മറ്റ് പ്രധാന താരങ്ങൾ - ഷൈജോ അടിമാലി, വിഷ്ണു ജനാർദൻ, തേജലക്ഷ്‌മി, നിഷാൻ, ലക്ഷ്‌മി പാർവണ.

English Summary

Kaumudy TV is set to launch its new comedy serial 'Balettante Bharyamar' in five days. Featuring actors like Naseer Sankarananthi, Devi Chandana and Sneha Sreekumar, the show revolves around Balettan, a village notable with two wives and five children. The series blends family entertainment, humour and contemporary social issues.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BALETTANTE BHARYAMAR, KAUMUDY TV NEW SERIAL, BALETTANTE BHARYAMAR SERIAL CAST, NASEER SANKARANANTHI, DEVI CHANDANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY