SignIn
Kerala Kaumudi Online
Thursday, 10 September 2026 12.04 AM IST

ലൈലയ്ക്ക് ചാർലി ഒരുക്കിയ നന്മനിറഞ്ഞ സമ്മാനം

laila

വാഷിംഗ്ടൺ: തന്റെ കാലിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനായി കുക്കീസ് (മധുര ബിസ്ക്കറ്റ്) വിൽക്കുകയായിരുന്നു ലൈല എന്ന പത്തുവയസ്സുകാരി. അവൾക്കരിലേക്ക് അമേരിക്കൻ സംഗീതജ്ഞനായ ചാർലി റോക്കറ്റ് എത്തിയത് ഒരുപിടി സർപ്രൈസുകളുമായിട്ടായിരുന്നു. ലൈലയോട് ചാർലി എന്താണ് നിന്റെ സ്വപ്‌നമെന്ന് ചോദിക്കുന്നു. തനിക്ക് പാചകം ചെയ്യാൻ ഇഷ്ടമാണെന്നും ഇന്ന് മിഠായികളുണ്ടാക്കിയെന്നും ലൈല ചാർളിയെ അറിയിച്ചു. തന്റെ കാലിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് മിഠായി ഉണ്ടാക്കി വിൽക്കുന്നതെന്നും ലൈല പറഞ്ഞു. സി.ആർ.പി.എസ് രോഗബാധിതയാണ് ലൈല.

തുടർന്ന്, തങ്ങൾക്ക് വേണ്ടി ബേക്ക് ചെയ്യാൻ സമ്മതമാണോയെന്ന് ലൈലയോട് ചാർലി ചോദിച്ചു. ലൈല അടുത്തുള്ള സൂപ്പർമാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങി പന്നിയുടെ ആകൃതിയിലുള്ള കുക്കീസ് തയ്യാറാക്കി ചാർലിയ്ക്ക് നൽകി.

മധുരമൂറും കുക്കീസിന് പകരമായി 24 മണിക്കൂർ നേരത്തേയ്ക്ക് ലൈലയെ ചാർലി ഒരു ബേക്കറിയുടെ ഉടമയാക്കി. ബേക്കറിയിൽ നിന്ന് ലഭിക്കുന്ന പണം ലൈലയുടെ ചികിത്സയ്ക്ക് വേണ്ടി ഉപയോഗിക്കാമെന്നും ചാർലി അവളോട് പറഞ്ഞു.

 ജീവനുള്ള സർപ്രൈസ്

ബേക്കറിയുടെ ഉള്ളിൽ ലൈലയെ കാത്ത് മറ്റൊരു സർപ്രൈസ് കൂടി ഉണ്ടായിരുന്നു. ലൈല നൽകിയ പന്നിയുടെ ആകൃതിയിലുള്ള മിഠായിയ്ക്ക് പകരം ജീവനുളള ഒരു പന്നിക്കുഞ്ഞിനെ ചാർലി അവൾക്ക് സമ്മാനിച്ചു

ടർക്കിയ്ക്കുള്ളിൽ പൊതിഞ്ഞു കൊണ്ടുവന്ന പന്നിക്കുഞ്ഞിനെ അത്ഭുതപ്പെടുന്ന ലൈല അതിനെ നെഞ്ചോട് ചേർത്ത് പൊട്ടിക്കരഞ്ഞു. ലൈലയോടൊപ്പമുള്ള ചാർലിയുടെ ഫോട്ടോകളും റീലുകളും ഇൻസ്റ്റഗ്രാമിൽ വൈറലായിക്കഴിഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, LAILA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY