ന്യൂഡൽഹി: അടുത്ത ലോകകപ്പിനുള്ള ഇന്ത്യയുടെ സാദ്ധ്യതാ ടീമിൽ ആരൊക്കെ ഉൾപ്പെടുമെന്ന പ്രവചനവുമായി മുൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിലായാണ് അടുത്ത ലോകകപ്പ് നടക്കുക. 15അംഗ ടീമിനെയാണ് ഉത്തപ്പ പ്രവചിച്ചിരിക്കുന്നത്. അദ്ദേഹം തിരഞ്ഞെടുത്ത ടീമിനെ ‘ബോംബ് സ്ക്വാഡ്’ എന്നാണ് സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്.
യുവതാരം വൈഭവ് സൂര്യവംശിയും റോബിന്റെ ടീമിൽ ഇടംനേടിയിട്ടുണ്ട്. നിലവിലെ ഏകദിന ടീമിലെ സ്ഥിര സാന്നിദ്ധ്യങ്ങളായ യശസ്വി ജയ്സ്വാൾ, ഇഷാൻ കിഷൻ, ഹർഷിത് റാണ, വാഷിംഗ്ടൺ സുന്ദർ എന്നിവരെ ഉത്തപ്പ ടീമിൽ ഉൾപ്പെടുത്തിയില്ല. ബാറ്റിംഗ് നിരയിൽ ശുഭ്മാൻ ഗിൽ, വിരാട് കൊഹ്‌ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ എന്നിവർക്കൊപ്പം രോഹിത് ശർമയെയും ഉത്തപ്പ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അനുഭവ സമ്പന്നരായ രവീന്ദ്ര ജഡേജയെയും ഭുവനേശ്വർ കുമാറിനെയും ഉത്തപ്പ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏകദേശം അഞ്ച് വർഷമായി ഭുവനേശ്വർ കുമാർ ഇന്ത്യയ്ക്കായി ഏകദിന മത്സരം കളിച്ചിട്ടില്ല. സഞ്ജു സാംസണിനെയാണ് വിക്കറ്റ് കീപ്പറായി 'ബോംബ് സ്ക്വാഡിൽ' തിരഞ്ഞെടുത്തിരിക്കുന്നത്. ഇഷാൻ കിഷനെ ഒഴിവാക്കിയായിരുന്നു സഞ്ജുവിനെ ഉൾപ്പെടുത്തിയത്.
ടോപ് ഓർഡറിലും ഫിനിഷറായും കളിക്കാൻ സഞ്ജുവിന് കഴിവുണ്ടെന്നതാണ് തിരഞ്ഞെടുപ്പിന് കാരണമായി ഉത്തപ്പ ചൂണ്ടിക്കാട്ടിയത്. ഓൾറൗണ്ടർമാരിൽ ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നിവരാണുള്ളത്. പേസ് നിരയിൽ ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ് എന്നിവരെയും ഉത്തപ്പ ഉൾപ്പെടുത്തി.
Former India cricketer Robin Uthappa has predicted India’s 15-member squad for the 2027 ODI World Cup, calling it a “bomb squad.” Youngster Vaibhav Suryavanshi and wicketkeeper Sanju Samson feature prominently, while Yashasvi Jaiswal and Ishan Kishan miss out. Rohit Sharma, Virat Kohli, Shubman Gill, Hardik Pandya, Jasprit Bumrah and Ravindra Jadeja also make Uthappa’s squad.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |