
പാരീസ്: ഹിന്ദു സംഘടനാ പ്രതിനിധികളുടെ സന്ദർശനത്തിനിടെ പാരീസിലെ ഈഫൽ ടവറിൽ വനിതാ ജീവനക്കാരെ മാറ്റി നിറുത്തിയതിൽ പ്രതിഷേധം. അഹമ്മദാബാദ് ആസ്ഥാനമായ ബി.എ.പി.എസിലെ (ബോചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്ഥ) 100 ഓളം സന്യാസിമാരും ജീവനക്കാരും ശനിയാഴ്ചയാണ് ടവർ സന്ദർശിച്ചത്.
വനിതാ ജീവനക്കാരെ മാറ്റി നിറുത്തണമെന്ന് സംഘം ആവശ്യപ്പെട്ടെന്നും തുടർന്ന് ഇവർ കടന്നു പോയ വഴിയിൽ പുരുഷ ജീവനക്കാരെ നിയോഗിച്ചെന്നുമാണ് ടവർ അധികൃതരുടെ വിശദീകരണം. തങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കാട്ടി വനിതാ ജീവനക്കാർ പണിമുടക്കിയതോടെ തിങ്കളാഴ്ച ഈഫൽ ടവർ താത്കാലികമായി അടച്ചിരുന്നു. പാരിസിൽ ഹിന്ദു ക്ഷേത്രം തുറക്കുന്നതുമായി ബന്ധപ്പെട്ടെത്തിയതാണ് സംഘം. സംഭവം രാജ്യത്തെ ലിംഗ സമത്വത്തിന് എതിരാണെന്ന് കാട്ടി ഫ്രഞ്ച് നേതാക്കളും രംഗത്തെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |