SignIn
Kerala Kaumudi Online
Tuesday, 30 June 2026 9.02 PM IST

ഇടമലക്കുടിയിലെ മുതുവാർ ആദിവാസികളുടെ പേരിൽ സസ്യം

plant

തിരുവനന്തപുരം: പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഇടുക്കി ഇടമലക്കുടി ആദിവാസി മേഖലയിൽ കണ്ടെത്തിയ പുതിയ സസ്യത്തിന് മുതുവാർ ആദിവാസി വിഭാഗത്തിന്റെ പേരിട്ടു. ‘ലോറേസിയേ’ (Lauraceae) എന്ന സസ്യകുടുംബത്തിലെ അംഗത്തിന് ‘ക്രിപ്‌റ്റോകാരിയ മുതുവാരിയാന’(Cryptocaria muthuvariana) എന്നാണ് പേരിട്ടത്. ആദ്യമായാണ് കേരളത്തിൽ ആദിവാസികളുടെ ബഹുമാനാർത്ഥം ഒരു സസ്യത്തിന് പേര് നൽകിയത്.

ഇടമലക്കുടി ആദിവാസി കോളനിയിൽ ‘മുതുവാർ’ വിഭാഗക്കാരാണ് വസിക്കുന്നത്. അവരോടുളള ആദര സൂചകമായാണ് പേര് നൽകിയത്.

കേരള സർവകലാശാല ബോട്ടണി വിഭാഗത്തിലെ മുൻ ഗവേഷകൻ ഡോ.ആർ.ജഗദീശൻ, ബോട്ടണി പ്രൊഫസറും സെന്റർ ഫോർ ബയോഡൈവേഴ്സിറ്റി ഡയറക്ടറുമായ ഡോ.എ.ഗംഗാപ്രസാദ്, ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞനായ ഡോ.സാം പി. മാത്യു, ഗവേഷകനായ പി.സുരേഷ് കുമാർ എന്നിവരാണ് പുതിയ സസ്യത്തെ കണ്ടെത്തിയത്. ഫിൻലാൻഡിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ആനൽസ് ഒഫ് ബോട്ടാണിസി ഫെന്നിസി എന്ന ഗവേഷണ ജേർണലിന്റെ നവംബർ ലക്കത്തിൽ ഇതിന്റെ റിപ്പോർട്ടുണ്ട്.

പുതിയ സസ്യം

10 -15 മീറ്റർ ഉയരം. വീതിയില്ലാത്തതുമായ ഇലകൾ

പത്ത് മരങ്ങൾ മാത്രമാണ് കണ്ടെത്തിയത്. അതിനാൽ ഇവയുടെ സംരക്ഷണം പ്രധാനമാണ്.

‘ക്രിപ്‌റ്റോകാരിയ’ ഇനത്തിലെ ഒൻപത് സസ്യങ്ങൾ പശ്ചിമഘട്ടത്തിലുണ്ട്. ഇവയുടെ സംരക്ഷണവും ഔഷധമൂല്യവും പഠിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA