കൊച്ചി: കൊച്ചിയിൽ വീണ്ടും ഓൺലൈൻ ടാക്സി ഡ്രൈവർമാർ പണിമുടക്ക് ആരംഭിക്കുന്നു. നാളെ മുതൽ ഊബർ സർവീസുകൾ ബഹിഷ്കരിക്കുമെന്ന് ടാക്സി ഡ്രൈവർമാർ അറിയിച്ചു. നിരക്ക് വർദ്ധിപ്പിക്കണമെന്ന ആവശ്യം പരിഹരിക്കുന്നതിനായി ഇന്ന് ഇരുകൂട്ടരും ചർച്ച നടത്താമെന്ന് തീരുമാനിച്ചിരുന്നു.
ചർച്ചയ്ക്കായി ടാക്സി ഡ്രൈവർമാർ എത്തിയപ്പോൾ ഊബർ ഓഫീസ് പൂട്ടിയ നിലയിലായിരുന്നു. വിളിച്ചുവരുത്തി അവഹേളിച്ചതിനെതിരെയാണ് നാളെ പ്രതിഷേധം സംഘടിപ്പിക്കുന്നത്. അവകാശങ്ങൾ അനുവദിച്ച് തരാൻ മടിയുള്ളത് കൊണ്ടാണ് ഇങ്ങനെ ഒളിച്ച് കളിക്കുന്നതെന്നാണ് ഡ്രൈവർമാരുടെ ആരോപണം.
Uber drivers in Kochi have announced a boycott of Uber services from tomorrow, demanding a fare hike. Although talks were scheduled, drivers claim they found the Uber office locked despite being invited for discussions. Alleging they were insulted and ignored, the drivers accused the company of avoiding negotiations and failing to address their legitimate demands, prompting the protest.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |